പീഡനത്തിലും മൊബൈല്‍, കാര്‍, വീട് എന്നിവ കാട്ടി ജാഡ കാണിക്കുന്നതിലും കേരളം നമ്പന്‍ വണ്‍ ആണ്: പരിഹസിച്ച് സന്തോഷ് പണ്ഡിറ്റ്


കേരളം രാജ്യത്തെ ഒന്നാം നമ്പര്‍ സംസ്ഥാനമാണെന്ന സര്‍ക്കാര്‍ അവകാശവാദത്തെ പരിഹസിച്ച് നടന്‍ സന്തോഷ് പണ്ഡിറ്റ് രംഗത്ത്. പീഡനം, രാഷ്ട്രീയ കൊലപാതകം, കള്ളപ്പണം എന്നിവയിലാണ് കേരളം ഒന്നാം സ്ഥാനത്തെത്ത് സന്തോഷ് വിമര്‍ശിക്കുന്നു. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.

ബലൂണ്‍ പോലെ ഊതിവീര്‍പ്പിച്ച പുരോഗതി കൊണ്ട് ഒരുഗുണവും ഇല്ല. തമിഴ്‌നാട്, കര്‍ണാടകം എന്നീ സംസ്ഥാങ്ങള്‍ സഹകരിച്ചില്ലെങ്കില്‍ നമ്മള്‍ പട്ടിണിയിലാണ്. പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്. സന്തോഷ് പറയുന്നു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

“കേരളം number 1 ആണോ, അല്ലെങ്കില്‍ എത്രാം സ്ഥാനത്ത് എന്നൊരു വിഷയം ചിലര്‍ കുറച്ച് ദിവസങ്ങളായ് ചര്‍ച്ച ചെയ്യുന്നു… ഏതാണ്ട് India യുടെ ഭൂരിഭാഗം state ലും യാത്ര ചെയ്ത അനുഭവം വെച്ച് ഞാന്‍ വിലയിരുത്തുന്നു… Punjab, Gujarat എന്നീ states കേരളത്തേക്കാള്‍ ബഹുദൂരം മുന്നിലാണ്…I mean, കൂടുതല്‍ യുവജനങ്ങള്‍ക്കും അവിടെ ജോലിയുണ്ട്…ബാഹ്യമായി മൊബൈല്‍, കാര്‍, വീട് എന്നിവ കാണിച്ച് ജാഡ കാണിക്കുന്നതില്‍ കേരളം number 1 ആണ്. .(ബാങ്കില്‍ ആധാരം പണയം വെക്കുന്നതിലും,)

വികസനത്തിന്റെ കാര്യത്തില്‍ തമിഴ്‌നാടും കര്‍ണ്ണാടകയും നമ്മെക്കാള്‍ മുന്നിലാണ്…. അഴിമതി കുറഞ്ഞ ഭരണത്തില്‍ Delhi നല്ലതാണ്… Goaയും പുരോഗതിയില്‍ മുന്നിലാണ്. . ..സാക്ഷരത, ജനങ്ങള്‍ തമ്മിലുള്ള ഇടപഴകല്‍ എന്നിവയില്‍ കേരളം മുമ്പിലായി തോന്നുന്നു…

നമ്മുടെ പുരോഗതി വിദേശത്തു പോയ് ജീവിതം ഹോമിക്കുന്ന പ്രവാസികള്‍ തന്ന ഭിക്ഷയാണ്.. അല്ലാതെ ഒരു സര്‍ക്കാരിന്‌റെയും ഭരണ മികവല്ല… ലോട്ടറി, മദ്യം ഇവ വിറ്റു കിട്ടുന്ന കാശു കൊണ്ടാണ് State ലെ വികസനങ്ങള്‍ നടക്കുന്നത്… agriculture ല്‍ കൂടുതല്‍ പുരോഗതി നേടി, കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ കൊടുത്ത് കേരളം സ്വയം പരൃാപ്തത നേടണം…

ബലൂണ്‍ പോലെ ഊതി വീര്‍പ്പിച്ച പുരോഗതി കൊണ്ടു ഒരു ഗുണവും ഇല്ല…Tamil nadu, Karnataka സഹകരിച്ചില്ലെങ്കില്‍ മലയാളി പട്ടിണിയാകും. .ഓര്‍ത്തോ.. വിദേശത്തുള്ളവര്‍ തിരിച്ചു വന്നാല്‍ അവരെ ഉള്‍കൊള്ളാനുള്ള Space കേരളത്തീനുണ്ടോ ? എന്തിന് education ഉള്ള പലരും no.1 state നെ ഉപേക്ഷിച്ച് വിദേശത്താണ് ജോലിക്കു പോകുന്നത്.

ഏറ്റവും കൂടുതല്‍ ഭൂകമ്പ സാദ്ധൃത ഉള്ള state ആണ് നമ്മുടേത്…മറക്കരുത്… ബംഗാളി തൊഴിലാളികള്‍ ഒരു tsrike കൊണ്ടു വന്നാല്‍ നമ്മുടെ നിര്‍മ്മാണ മേഖല അടക്കം ഹോട്ടല്‍, shops പൂട്ടി പോകേണ്ടി വരും… കേരളത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു സ്ത്രീകളോടുള്ള മോശം സമീപനം, പീഢനം, കള്ള പണം, മറ്റുള്ളവരെ പരിഹസിക്കുക, Political murders എന്നിവയിലും മുന്‍പന്തിയില്‍ ആണ് …

വ്യക്തിപരമായി ഞാന്‍ കേരള state നു നല്‍കുന്ന Rank 3 ആണ്… ചിന്തിക്കുക…ഞാനൊരു രാഷ്ട്രീയ നിരീക്ഷകനല്ല… ജനിച്ച നാടായതു കൊണ്ട് കേരളത്തെ ഇഷ്ടപ്പെടുന്നുമുണ്ട്. … India യിലെ number 1 ആകണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്…എന്‌ടെ experience പൂര്‍ണ്ണമായും ശരിയാണെന്ന് ഞാന്‍ വാശിപിടിക്കില്ല…politics ചായ്‌വില്ലാതെ ഈ post നെ ഒരു sportsman spirit ല്‍ കണ്ട് വിലയിരുത്തുവാന്‍ അപേക്ഷ…”

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top