പിറന്നാള്‍ ആഘോഷിക്കാന്‍ ഉത്തര്‍പ്രദേശില്‍ ക്ലാസ്‌റൂം ‘ഡാന്‍സ് ബാര്‍’ ആക്കി പ്രദേശിക നേതാവ്

വീഡിയോയില്‍ നിന്നുള്ള ദൃശ്യം

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂള്‍ പ്രാദേശിക നേതാവ് ബാര്‍ ആക്കിമാറ്റി. ജമാല്‍പുറിലെ ടെത്രിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളാണ് രക്ഷാബന്ധന്‍ ദിനം രാത്രി ‘ഡാന്‍സ് ബാര്‍’ ആയി രൂപം മാറിയത്.

രക്ഷാബന്ധന്‍ ദിനമായ തിങ്കളാഴ്ച സ്‌കൂളുകള്‍ക്ക് അവധിയായിരുന്നു. തുടര്‍ന്ന് ഗ്രാമത്തിലെ പ്രദേശിക നേതാവിന്റെ കുടുംബാംഗങ്ങള്‍ സ്‌കൂളില്‍ പിറന്നാള്‍ ആഘോഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ചൊവ്വാഴ്ച അവധി കഴിഞ്ഞെത്തിയ അധ്യാപകരാണ് സ്‌കൂള്‍ പരിസരം അലങ്കോലമായി കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രദേശിക നേതാവ് രാംകേഷ് യാദവും കുടുംബവും സ്‌കൂളില്‍ ആഘോഷ പരിപാടികള്‍ നടത്തിയതായി പ്രദേശവാസികള്‍ പറഞ്ഞത്.

സംഭവത്തെ തുടര്‍ന്ന് അധ്യാപകര്‍ വിദ്യാഭ്യാസ ഓഫീസര്‍ക്ക് പരാതി നല്‍കി. സ്‌കൂളില്‍ വെച്ച് ആഘോഷ പരിപാടികള്‍ നടത്തിയെങ്കിലും അതില്‍ പങ്കെടുത്തിട്ടില്ലെന്നാണ് രാംകേഷിന്റെ വാദം. അന്നേ ദിവസം താന്‍ സമീപ ഗ്രാമത്തിലുള്ള ബന്ധുവിന്റെ വീട്ടിലായിരുന്നെന്നാണ് പറയുന്നത്. ഇതിനോടകം സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തെത്തിയിട്ടുണ്ട്. സ്ത്രീകള്‍ക്കൊപ്പം പുരുഷന്മാരും ന്യത്തം ചെയ്യുന്നതും വീഡിയോയില്‍ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top