മൂന്നാറില്‍ വൈദ്യുതാഘാതമേറ്റ് കാട്ടാന ചരിഞ്ഞു; രണ്ടാഴ്ചക്കിടെ ചരിഞ്ഞത് മൂന്ന് കാട്ടാനകള്‍

മൂന്നാര്‍: മൂന്നാറില്‍ വീണ്ടും കാട്ടാന ചരിഞ്ഞു. മൂന്നാറിനു സമീപം ചിന്നക്കനാലിലാണ് കാട്ടാനയെ ചരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റാണ് ആന ചരിഞ്ഞത്. ചിന്നകനാലിലെ തച്ചങ്കേരി എസ്റ്റേറ്റിലെ വൈദ്യുതി വേലിയിലാണ് ആനയുടെ ജഡം കണ്ടെത്തിയത്.
കഴിഞ്ഞ രണ്ടാഴ്ചക്കിടയില്‍ മൂന്നാറില്‍ ചരിയുന്ന മൂന്നാമത്തെ കാട്ടാനയാണിത്. സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു.

മൂന്നാറില്‍ നാട്ടുകാര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് ഓടിച്ച കാട്ടാന കഴിഞ്ഞ മാസം 25 ന് ചരിഞ്ഞിരുന്നു. ചണ്ടുവാര എസ്‌റ്റേറ്റിലെത്തിയ കാട്ടാനയെയാണ് നാട്ടുകാര്‍ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തുരത്തിയത്. മസ്തകത്തില്‍ മര്‍ദ്ദനമേറ്റതാണ് ആന ചരിയാന്‍ കാരണമെന്നായിരുന്നു പ്രാഥമിക നിഗമനം. ഇതിന് പിന്നാലെ ഓഗസ്റ്റ് അഞ്ചിന് തലയാര്‍ എസ്റ്റേറ്റില്‍ നിന്നും ആനയുടെ ജഡം കണ്ടെത്തി. സമീപത്തെ പാറയുടെ മുകളില്‍ നിന്നു തെന്നിവീണായിരുന്നു അപകടം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top