സൗദി അറേബ്യ ഇന്ത്യക്കു നല്‍കുന്ന ക്രൂഡ് ഓയിലില്‍ കുറവു വരുത്തുമെന്ന് റിപ്പോര്‍ട്ട്

പ്രതീകാത്മകചിത്രം

സൗദി അറേബ്യ: സൗദി അറേബ്യ ഇന്ത്യക്കു നല്‍കുന്ന ക്രൂഡ് ഓയിലില്‍ കുറവു വരുത്തുമെന്ന് റിപ്പോര്‍ട്ട്. ഇന്ത്യക്കുളള ക്വാട്ടയില്‍ പത്തു ശതമാനം വരെ കുറവു വരുത്താനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് കയറ്റുമതി കുറക്കുന്നത്.

അടുത്ത മാസം മുതലാണ് ഇന്ത്യക്കുളള എണ്ണ വിതരണത്തില്‍ കുറവു വരുത്താന്‍ തീരുമാനിച്ചിട്ടുളളത്. ഇന്ത്യക്കു പുറമെ ഏഷ്യയിലും കിഴക്കനേഷ്യയിലും ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്കുളള എണ്ണ വിഹിതത്തിലും കുറവു വരുത്തും. എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ കൂട്ടായ്മ ഒപെക് ഉല്‍പാദനം നിയന്ത്രിക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് കയറ്റുമതിയില്‍ കുറവു വരുത്തുന്നത്.

പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുളള വിഹിതം സൗദി അറേബ്യ കഴിഞ്ഞ ഏതാനും മാസങ്ങളായി കുറച്ചിരുന്നു. എന്നാല്‍ ഇന്ത്യയിലേക്കുളള ക്രൂഡ് ഓയില്‍ കയറ്റുമതി കുറച്ചിരുന്നില്ല. അടുത്ത മാസം മുതല്‍ ഇന്ത്യയിലേക്കുളള ക്രൂഡ് ഓയില്‍ കയറ്റുമതി 10 ശതമാനം കുറക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

ഇന്ത്യ ഉള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങില്‍ ക്രൂഡ് ഓയില്‍ വിതരണത്തിനുളള കരാര്‍ പ്രകാരമുളള നിശ്ചിത ക്വാട്ടയില്‍ നിന്ന് ദിവസവും 10 ലക്ഷം ബാരല്‍ കുറക്കാന്‍ സൗദി അറേബ്യ നിര്‍ബന്ധിതമായി. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലേക്കുളള എണ്ണ കയറ്റുമതി കുറക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ വിഹിതം സെപ്തംബറിന് ശേഷം പുനസ്ഥാപിക്കുമോ എന്ന കാര്യം വ്യക്തമല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top