special page

‘ജബ് ഹാരി മെറ്റ് സേജലിന്റെ’ ദയനീയ പ്രകടനം; ഷാരൂഖിനും ഇംതിയാസ് അലിക്കും കുറച്ചുകാര്യങ്ങള്‍ പറയാനുണ്ട്

ഷാരൂഖ്-ഇംതിയാസ് അലി കൂട്ടുകെട്ടിനെ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് നോക്കിക്കണ്ടത്. പ്രത്യേകിച്ചും വലിയ ആരാധക പിന്തുണയുള്ള ഒരു താരവും ചെയ്ത ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് വ്യത്യസ്തമാക്കിയ സംവിധായകനും ഒരുമിച്ചാല്‍ ഇന്ത്യന്‍ ബോക്‌സോഫീസില്‍ ഒരു പുത്തന്‍ അധ്യായം രചിക്കപ്പെടുമെന്നും കരുതിയവര്‍ കുറവല്ല.

എന്നാല്‍ ചിത്രം വലിയ നിരൂപക വിമര്‍ശമാണ് നേരിടുന്നത്. സാധാരണക്കാരായ പ്രേക്ഷകര്‍ പോലും ചിത്രത്തിനെ കയ്യൊഴിയുന്ന കാഴ്ച്ചയാണ് കാണുവാന്‍ സാധിക്കുന്നത്. ഇക്കാര്യത്തില്‍ സംവിധായകനും പിന്നെ ഷാരൂഖിനും ചില കാര്യങ്ങള്‍ പറയാനുണ്ട്. മറ്റൊന്നുമല്ല, പ്രേക്ഷകരുടെ അമിത പ്രതീക്ഷയാണ് എല്ലാത്തിനും കാരണം എന്ന നിലയിലുള്ള വാക്കുകളാണ് ഇരുവരില്‍നിന്നുമുണ്ടായിരിക്കുന്നത്.

“ജബ്ഹാരി മെറ്റ് സേജല്‍ ബൗദ്ധികമായി ഉയര്‍ന്ന തലത്തില്‍ നിലകൊള്ളുന്ന ഒരു ചിത്രമല്ല. അങ്ങനെ കരുതുകയും വേണ്ട ഞാനത് ഉദ്ദേശിച്ചിട്ടുമില്ല. ഇത് ചെയ്തപ്പോള്‍ ആരുടേയും അഭിനന്ദനം നേടുക എന്നൊരു ലക്ഷ്യവും ഇല്ലായിരുന്നു. വ്യത്യസ്തമായ ചിത്രങ്ങളെടുക്കുന്ന സംവിധായകനാവുക എന്നതാണ് എന്റെ ആഗ്രമന്ന് അറിയില്ലേ” തന്റെ പ്രേക്ഷകരോടായി അദ്ദേഹം ചോദിച്ചു.

എന്നാല്‍ ചിത്രത്തിന്റെ പുതുമയാകാം ആളുകള്‍ക്ക് സിനിമ സൃഷ്ടിക്കുന്ന മാജിക് മനസിലാകാതെ പോകുന്നത് എന്നൊരു അഭിപ്രായമായിരുന്നു ഷാരൂഖിന്. “ഞാന്‍ എത്രയോ കാലമായി ഇന്‍ഡസ്ട്രിയിലുണ്ട്. ഫോര്‍മുലാ സിനിമയും അല്ലാത്തവയും എനിക്ക് കൃത്യമായി തിരിച്ചറിയാം. രണ്ടിലും വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്” അദ്ദേഹം പറഞ്ഞു.

സംവിധായകനെ പ്രതിരോധിക്കാനും അദ്ദേഹം മറന്നില്ല, “താന്‍ നേരത്തേ സൃഷ്ടിച്ച മാജിക് ആവര്‍ത്തിക്കാന്‍ ഒരു സംവിധായകനും ആഗ്രഹമുണ്ടാവില്ല. കാരണം അതൊക്കെ എങ്ങനെയാണ് ഉണ്ടായതെന്ന് അവര്‍ക്കറിയാം. അതുകൊണ്ടുതന്നെ അതിന്റെ ആവര്‍ത്തനം അവര്‍ ഒഴിവാക്കും. എന്നാലീ ചിത്രത്തില്‍ ഇംതിയാസ് മാജിക് കാണാനായില്ലെന്നും നിരൂപകര്‍ പറയുന്നു. ഇംതിയാസ് അത് മനപൂര്‍വം ചെയ്യുന്നതാണെന്നാണ് എനിക്ക് തോന്നുന്നു. ഇതിലൊരു പുതിയ മാജിക്കാണുള്ളത. അതിന്റെ പുതുമ കാരണമാകാം ആളുകള്‍ക്ക് ചിത്രം മനസിലാവാത്തത്.”

നാല് ദിവസം കൊണ്ട് 52 കോടിരൂപയാണ് ചിത്രത്തിന്റെ കളക്ക്ഷന്‍. നിലവിടെ ബോളിവുഡ് കളക്ഷനുകളുമായി താരതമ്യപ്പെടുത്തിയാല്‍ ഇത് വളരെ പിന്നാലാണ്. കളക്ഷന്‍ കുറഞ്ഞുംവരുകയാണ്. ഇത് തുടരുന്നതിനാലാണ് ഷാരൂഖും ഇംതിയാസും ഇപ്പോള്‍ പ്രതികരിച്ചിരിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top