ജഡ്ജി കേസിലെ സാക്ഷി; അഭയ കേസ് പരിഗണിക്കാനാകില്ലെന്ന് കോടതി

സിസ്റ്റര്‍ അഭയ (ഫയല്‍)

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് തിരുവനന്തപുരം പ്രത്യേക കോടതി. കേസ് പരിഗണിക്കുന്ന ജഡ്ജി ഈ കേസിലെ സാക്ഷികൂടിയായതിനാലാണ് കേസ് തിരുവനന്തപുരത്തെ കോടതിയില്‍ പരിഗണിക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കിയത്. കേസ് ഈ മാസം 11ലേക്ക് മാറ്റി.

കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടു നിന്നതിന് ക്രൈംബ്രാഞ്ച് റിട്ടയര്‍ഡ് എസ്പി കെടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജിയാണ് കോടതിയുടെ പരിഗണനയ്ക്ക് എത്തിയത്. ഈ കേസ് ആണ് പരിഗണിക്കാന്‍ കഴിയില്ലെന്ന് പ്രത്യേക കോടതി അറിയിച്ചത്.

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് കെടി മൈക്കിള്‍ ഉള്‍പ്പെടെ എട്ട് പേരെ പ്രതി ചേര്‍ക്കണമെന്ന ഹര്‍ജി നല്‍കിയത്. കേസിലെ പ്രതികളായ ഫാദര്‍ തോമസ് എം കോട്ടൂര്‍, ഫാദര്‍ ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരുടെ വിടുതല്‍ ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top