ഹജജ് കര്‍മ്മത്തിനായി ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘമെത്തി

പ്രതീകാത്മക ചിത്രം

ഈ വര്‍ഷത്തെ ഹജജ് കര്‍മ്മത്തിനുള്ള ജിദ്ദ വിമാനത്താവളം വഴിയുള്ള ഇന്ത്യന്‍ ഹാജിമാരുടെ ആദ്യസംഘമെത്തി. ഇന്ന് കാലത്തെത്തിയ ഹജജ് സംഘത്തിന് ഭക്തിസാന്ദ്രമായ സ്വീകരണമാണ് നല്‍കിയത്. ഇന്ന് രാവിലെ 7 മണിക്കായിരുന്നു ബാംഗഌരില്‍നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ 340 ഹാജിമാരുമായുള്ള കേന്ദ്ര ഹജജ് ക്വാട്ടയില് ഹാജിമാര്‍ ജിദ്ദ വിമാനത്താവളത്തിലെത്തിയത്.

ജിദ്ദ വിമാനത്താവളം വഴിയുള്ള ആദ്യ സംഘത്തെ ഇന്ത്യന്‍ അംബാസഡര്‍ അഹമ്മദ് ജാവേദ്, കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് നൂര്‍ റഹ്മാന്‍ ശൈഖ്, ഹജജ് കോണ്‍സുല്‍ മുഹമ്മദ് ഷാഹിദ് ആലം, കെ.എം.സി.സി ഹജജ്‌സെല്‍ നേതാക്കളായ ജമാല്‍ വട്ടപ്പൊയില്‍, സി.കെ ഷാക്കിര്‍, അന്‍വര്‍ ചേരങ്കൈ, ഇന്ത്യന്‍ പില്‍ഗ്രിംസ് വെല്‍ഫയര്‍ ഫോറം പ്രസിഡണ്ട് അസീസ് കിദ്വായി തുടങ്ങിയവരും ജിദ്ദ ഹഞ്ച് ടെര്‍മിനലിലെത്തിയിരുന്നു.

ലഖ്‌നൗ, ഡല്‍ഹി, ബാഗഌര്‍, ഭോപ്പാല്‍, ഗായ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നിന്നും ഏഴ് വിമാനങ്ങളിലായി 1800 ഹാജിമാരാണ് ഇന്ന് ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഹജജ് ടെര്‍മിനല്‍ വഴി എത്തിയിട്ടുണ്ട്. മദീന വഴിയുള്ള ഇന്തൃന്‍ ഹാജിമാരുടെ വരവ് രണ്ടാഴ്ച മുമ്പ്തന്നെ ആരംഭിച്ചിരുന്നു. മദീന, ജിദ്ദ വിമാനത്താവളങ്ങളിലുടെ ഇതിനകം 63,000 ഇന്ത്യന്‍ ഹാജിമാര്‍ ഇവിടെയെത്തിയിട്ടുണ്ട്. ആഗസ്റ്റ് 13ന് രാവിലെയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമരുടെ ആദ്യ സംഘം ജിദ്ദയിലെത്തുക.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top