മലയാളികളുടെ റേറ്റിംഗില്‍ റിപ്പബ്ലിക് ചാനല്‍ മൂക്കുകുത്തി വീണു; സഹികെട്ട് റേറ്റിംഗ് ഓപ്ഷന് എടുത്തുകളഞ്ഞു; കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്ന ഗോസ്വാമിക്ക് കിടിലന്‍ പണി കൊടുത്ത് മലയാളികള്‍
കേരളത്തെ ദേശീയതലത്തില്‍ താറടിച്ചുകാണിക്കാന്‍ കച്ചകെട്ടിയിറങ്ങിയ മാധ്യമപ്രവര്ത്തകന് അര്‍ണബ് ഗോസ്വാമിക്കും തന്റെ ചാനല്‍ റിപ്പബ്ലിക്കിനും കിടിലന്‍ മറുപടി നല്കി മലയാളികള്‍. ചാനലിന് വളരെ മോശം റേറ്റിംഗ് നല്കിയ മല്ലൂസ് ചാനലിനെ കൂപ്പുകുത്തിച്ചു. ഇതോടെ ഈ ഓപ്ഷന് ചാനല്‍ പിന്‍വലിച്ചു. എന്നാല്‍ ഇതിനെതിരെയും മലയാളികള്‍ കൂട്ടത്തോടെ പ്രതികരിച്ചതോടെ ഓപ്ഷന് തിരികെ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. അതിനാല്‍ ഇനിയും റേറ്റിംഗില്‍ നല്ല ഇടിവ് ഉണ്ടാകാനാണ് സാധ്യത.
കേരളത്തെ ദേശീയ തലത്തില്‍ മോശമായി ചിത്രീകരിക്കാനുള്ള സംഘപരിവാര്‍ ശ്രമങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്കുന്ന ചാനലാണ് റിപ്പബ്ലിക്. കേരളത്തിലെ എന്‍ഡിഎയുടെ വൈസ് ചെയര്മാന് രാജീവ് ചന്ദ്രശേഖരിന് പങ്കാളിത്തമുള്ള ചാനല്‍ കൂടിയാണിത്. കഴിഞ്ഞ കുറേ നാളുകളായി കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകളും പ്രചരണങ്ങളുമായി മുന്നേറുകയായിരുന്നു ചാനല്‍. ഇതിന് അറുതി വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളികള്‍ തുനിഞ്ഞിറങ്ങിയത്.


ചാനലിനെ കുറിച്ച് സത്യസന്ധമായ റിവ്യൂ ഇട്ട മലയാളികള്‍ ചാനലിന്റെ നിലവാരം പൂജ്യത്തില്‍ താഴെയാണെ് അഭിപ്രായപ്പെട്ടു. എന്നാല്‍ അത്തരമൊരു ഓപ്ഷന് ഇല്ലാത്തതിനാല്‍ റേറ്റിംഗില്‍ ഏറ്റവും മോശമായ ഒരു സ്റ്റാര്‍ നല്‍കിയാണ് മലയാളികള്‍ മറുപടി കൊടുത്തത്. ഇതോടെ ഫെയ്സ്ബുക്ക് റേറ്റിംഗില്‍ ചാനല്‍ വളരെ പിന്നോക്കം പോയി. നേരത്തെ നാലിന് മുകളിലാണ് ചാനലിന് റേറ്റിംഗ് ഉണ്ടായിരുന്നത്. എന്നാല്‍ മലയാളികള്‍ ഉത്സാഹിച്ചതോടെ വളരെ കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ റേറ്റിംഗ് 2.2 ലേക്ക് കൂപ്പുകുത്തി. ഇതോടെ റിവ്യൂ ഓപ്ഷന് ചാനല്‍ അധികൃതര്‍ എടുത്തുമാറ്റി.
ഇതിനെതിരെയും മല്ലൂസ് രംഗത്തെത്തി. ‘വീ വാണ്ട്സ് ടു നോ വയര്‍ ഈസ് ദ റിവ്യൂ ഓപ്ഷന് ഇന്‍ റിപ്പബ്ലിക് എഫ്ബി പേജ്’ എന്ന ചോദ്യമുയര്‍ത്തിയാണ് മലയാളികള്‍ രംഗത്തെത്തിയത്. ഇതോടെയാണ് റിവ്യൂ ഓപ്ഷന് പുനസ്ഥാപിക്കാന്‍ ചാനല്‍ നിര്‍ബന്ധിതരായത്. കഴിഞ്ഞ ദിവസങ്ങളിലായി ചാനലിനെതിരെ ഫെയ്സ്ബുക്കില്‍ ശക്തമായ പ്രചരണമാണ് നടന്നത്.

ഇതിനിടയില്‍ റേറ്റിംഗിന് മറ്റുചില വഴികളും മിടുക്കന്മാരായ ചിലര്‍ കണ്ടെത്തി. അക്കാര്യം അവര്‍ മറ്റുള്ളവര്‍ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്തു. ഗൂഗിള്‍ ആപ് വഴി റേറ്റിംഗും റിവ്യൂവും നല്‍കാമെന്ന് ഇവര്‍ കണ്ടെത്തി. ഇതോടെ ഓപ്ഷന് മാറ്റിയിട്ടും ഗത്യന്തരമില്ലാത്ത അവസ്ഥയിലേക്ക് ചാനല്‍ എത്തി. ഇതിനിടയില്‍ സംഘികള്‍ തങ്ങളെക്കൊണ്ട് ആവുന്ന രീതിയില്‍ റേറ്റിംഗ് കൂട്ടാനുള്ള ശ്രമങ്ങള്‍ നടത്തി. ഇവര്‍ വ്യാപകമായി അഞ്ച് സ്റ്റാര്‍ റേറ്റിംഗാണ് നല്‍കിയത്. എന്നാല്‍ മലയാളികളുടെ ഒത്തൊരുമയില്‍ അതും അര്‍ത്ഥമില്ലാതായി.
അടുത്തിടെ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ സംഘപരിവാര്‍ ചായ്വുള്ള ചില ചാനലുകള്‍ കേരളത്തെ അക്രമങ്ങളുടെ നാടായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയായിരുന്നു. അത്തരത്തില്‍ ചില കാംപെയിനുകളും റിപ്പബ്ലിക് ഉള്‍പ്പെടെയുള്ള ചാനലുകള്‍ നടത്തി. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളില്‍ നിരവധി കൊലപാതകങ്ങളും അക്രമങ്ങളും നടക്കുമ്പോഴാണ് വളരെ തുച്ഛമായ അക്രമങ്ങള്‍ മാത്രം നടക്കുന്ന കേരളത്തെ അപമാനിക്കാന്‍ ഈ സംഘപരിവാര്‍ ചാനലുകള്‍ രംഗത്തെത്തിയത്.
നേരത്തെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ചാനലിനെതിരെ കൈക്കൊണ്ട നിലപാടുകള്‍ ശ്രദ്ധ നേടിയിരുന്നു. തന്നെ പിന്തുടര്ന്ന് ശല്യം ചെയ്യുന്ന റിപ്പബ്ലിക് ചാനല്‍ റിപ്പോര്‍ട്ടര്‍മാരെ തെരുവ് പട്ടികളോട് ഉപമിച്ചാണ് തരൂര്‍ ട്വീറ്റ് ഇട്ടത്. ഇത് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയും ചെയ്തിരുന്നു. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ടും തരൂരും ചാനലും തമ്മില്‍ പോരാട്ടം നടക്കുകയാണ്. സുനന്ദയുടെ കൊലപാതകമെന്നാണ് ചാനല്‍ പറയുന്നത്. ഇതിന് പിന്നില്‍ ശശി തരൂരാണെന്നും ചാനല്‍ പറയാതെ പറയുന്നു. ഇതിനെതിരെ തരൂര്‍ നല്കിയ മാനനഷ്ടക്കേസില്‍ ചാനലിനെതിര രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക