‘ഒവിയ ഹെലനെ ചിമ്പു വിവാഹം കഴിക്കുന്നു’; നടന് ചിലത് പറയാനുണ്ട്

ചിമ്പു, ഒവിയ ഹെലന്‍

കമല്‍ ഹാസന്‍ അവതരിപ്പിക്കുന്ന തമിഴ് റിയാലിറ്റി ഷോ ബിഗ് ബോസില്‍ നിന്നും മലയാളി താരം ഒവിയ ഹെലന്‍ പുറത്തായത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഒഹിയയെ പിന്തുണച്ച് സോഷ്യല്‍ മീഡിയയില്‍ നിരവധിയാളുകള്‍ രംഗത്തെത്തി. തമിഴ് താരം ചിമ്പു, ഒവിയയെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന രീതിയിലുള്ള വാര്‍ത്തകളും പുറത്തുവന്നു. ചിമ്പുവിന്റേതെന്ന് പറഞ്ഞ് ഒരു ഫേക്ക് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ട്വീറ്റ് വന്നതോടെയാണ് സംഭവം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടതും വാര്‍ത്തയായതും. ഇതിന് വിശദീകരണവുമായി ചിമ്പു ഇപ്പോള്‍ രംഗത്തെത്തിയിരിക്കുകയാണ്.

മനസാക്ഷിയില്ലാത്ത ചിലര്‍ തന്റെ പേര് നശിപ്പിക്കുക എന്നലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ലെന്ന് ചിമ്പു പറയുന്നു. പക്ഷേ ബിഗ് ബോസിലെ മത്സരാര്‍ത്ഥിയായ നടിയുമായി ബന്ധപ്പെടുത്തി തനിക്കെതിരെ ഉയര്‍ന്ന വിവാദങ്ങള്‍ ശരിക്കും വേദനിപ്പിച്ചു. തന്റെ പേരിലുള്ള വ്യാജ അക്കൗണ്ടില്‍ നിന്നും ഉത്തരവാദിത്വബോധമില്ലാത്ത ചിലരാണ് ട്വീറ്റ് ചെയ്തത്.

എന്നാല്‍ ചില മാധ്യമങ്ങള്‍ അത് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നുള്ളതാണെന്ന് വിശ്വസിച്ച് വാര്‍ത്ത നല്‍കുകയും പ്രചരിപ്പിക്കുകയും ചെയ്ത് തന്നെ വളരെയധികം വിഷമിപ്പിച്ചു. താന്‍ കരുതുന്നത് മീഡിയയ്ക്ക് അതിന്റേതായ ഉത്തരവാദിത്വവും ചുമതലയുമുണ്ടെന്നാണ്. പക്ഷേ നിരുത്തരവാദപരമായ ഇത്തരത്തിലുള്ള കാര്യങ്ങള്‍ കണ്ട് തനിക്ക് മിണ്ടാതിരിക്കാനാകില്ല. തന്റെ മീഡിയാ വക്താക്കളില്‍ നിന്നോ വെരിഫൈഡ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നോ വരുന്ന കാര്യങ്ങള്‍ മാത്രം വാര്‍ത്തയാക്കണമെന്ന് മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുകയാണ്. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ചിലരുടെ പ്രവര്‍ത്തികളെ വിശ്വസിക്കരുതെന്നും ചിമ്പു പറയുന്നു. ഔദ്യോഗികമായി പുറത്തുവിട്ട വാര്‍ത്താക്കുറിപ്പിലാണ് ചിമ്പു ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top