ജിയോയുടെ ഫോണില്‍ വാട്‌സാപ്പ് ഉണ്ടായേക്കും; നിര്‍മാതാക്കളുമായി വാട്‌സാപ്പ് അധികൃതര്‍ ചര്‍ച്ച നടത്തി

ഫയല്‍ ചിത്രം

ജിയോ പുതുതായി വച്ച ചുവടാണ് 4ജി ഫീച്ചര്‍ ഫോണ്‍. മറ്റെല്ലാ ഫോണ്‍ നിര്‍മാതാക്കളെയും ഞെട്ടിച്ച് വെറും 1500 രൂപയ്ക്കാണ് 4ജി വോയിസ് ഓവര്‍ എല്‍ടിഈ ഫീച്ചറുള്ള ഫോണ്‍ ജിയോ നല്‍കുന്നത്. മൂന്നുവര്‍ഷത്തിനുശേഷം ഫോണ്‍ തിരികെ നല്‍കുകയാണെങ്കില്‍ പണം തിരികെ ലഭിക്കും. മുന്‍ക്യാമറ ഉപയോഗിച്ച് അണ്‍ലിമിറ്റഡ് വീഡിയോ കോളുകള്‍, എല്ലാം അതിശയിപ്പിക്കുന്ന ഫീച്ചറുകളും.

എന്നാല്‍ ചില കാര്യങ്ങളില്‍ ജിയോ നിരാശപ്പെടുത്തി. ഒന്ന് ഒരു സിം മാത്രമേ ജിയോയില്‍ ഉപയോഗിക്കാനാവൂ എന്നതാണ്. അതും ജിയോയുടെ സിം മാത്രം. ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവ് സ്ഥിരം ഉപയോഗിക്കുന്ന പല ആപ്ലിക്കേഷനുകളും ഫോണില്‍ ലഭ്യമാവില്ല. പ്രത്യേകിച്ചും വാട്‌സാപ്പ് പോലുള്ളവ. എന്നാല്‍ ഫോണ്‍ അവതരിപ്പിച്ചതിനും വിപണിയില്‍ എത്തുന്നതിനും ഇടയ്ക്കുള്ള ഈ സമയം കൊണ്ട് ആ ഒരു കുറവ് മറികടക്കാന്‍ പറ്റുമോ എന്ന് കൂട്ടായി ചിന്തിക്കുകയാമ് ജിയോ അധികൃതരും വാട്‌സാപ്പ് അധികൃതരും.

ജിയോയുടെ ഫോണിലെ ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടി പ്രത്യേകം വാട്‌സ്പ്പ് ആപ്ലിക്കേഷന്‍ വികസിപ്പിക്കേണ്ടിവരും. പിന്നീട് അപ്‌ഡേഷനുകള്‍ വരുമ്പോഴും ഇക്കാര്യം ബുദ്ധിമുട്ടാകും. ഇതെല്ലാം മറികടക്കുന്ന ഒരു പരിഹാരമുണ്ടാക്കാനാണ് ഇരുകൂട്ടരും ഒരുമിക്കുന്നത്. അതുകൊണ്ടുതന്നെ ഫോണ്‍ വിപണിയിലെത്തുമ്പോഴേക്ക് നിലവിലുള്ള കുറവുകള്‍ ഒരു പരിധിവരെ കുറയ്ക്കും എന്നുതന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top