ലണ്ടനില്‍ വനിതാവിഭാഗത്തിലും ജമൈക്കയ്ക്ക് കാലിടറി; അമേരിക്കന്‍ താരം തോറി ബോവി വേഗറാണി

തോറി ബോവിയുടെ ഫിനിംഷിംഗ്, വിജയാഹ്ലാദം നടത്തുന്ന തോറി ബോവി
ലണ്ടന്‍: ലോക അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതാവിഭാഗം 100 മീറ്ററിലും ജമൈക്കയ്ക്ക് തിരിച്ചടി. പുരുഷന്മാരുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയതിന് പിന്നാലെ വനിതാ വിഭാഗത്തിലും അമേരിക്കയാണ് ഒന്നാമതെത്തിയത്.
അമേരിക്കന്‍ താരം തോറി ബോവിയാണ് നൂറു മീറ്ററില്‍ ഒന്നാമതെത്തി ലണ്ടനില്‍ വേഗറാണിയായത്. ജമൈക്കയുടെ സൂപ്പര്‍താരം എലൈന്‍ തോംപ്സണിനെ അഞ്ചാംസ്ഥാനത്തേക്ക് പിന്തള്ളിയാണ് തോറി ബോവി സ്വര്‍ണനേട്ടം കൈവരിച്ചത്. ഒളിമ്പിക്സില്‍ നൂറുമീറ്റര്‍ ജേതാവാണ് എലൈന്‍ തോംപ്സണ്.

ഏറെ ആവേശകരമായ മത്സരത്തില്‍ നേരിയ മുന്‍തൂക്കമാണ് തോറി ബോവിയെ സ്വര്‍ണത്തിലെത്തിച്ചത്. 10.85 സെക്കന്‍ഡിലാണ് തോറി ബോവി ലക്ഷ്യം കണ്ടത്. 10.86സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ഐവറി കോസ്റ്റിന്റെ മാരി ജോസി താലു രണ്ടാം സ്ഥാനത്തെത്തി.
റിയോ ഒളിമ്പിക്സില്‍ എലൈന്‍ തോംപ്സണിന് പിന്നില്‍ രണ്ടാംസ്ഥാനമാണ് തോറി ബോവി നേടിയത്. ഈ തോല്‍വിക്ക് പകരംവീട്ടല്‍ കൂടിയായി ലണ്ടനിലെ സ്വര്‍ണം. ഡച്ച് താരം ഡഫിന് ഷിപ്പോഴ്സ് 10.96 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്തെത്തി. എലൈന്‍ തോംപ്സണ് 10.98 സെക്കന്‍ഡിലാണ് അഞ്ചാം സ്ഥാനത്തെത്തിയത്.
പുരുഷന്മാരുടെ നൂറു മീറ്ററില്‍ ജമൈക്കയുടെ ഉസൈന്‍ ബോള്‍ട്ടിനെ പിന്നിലാക്കി അമേരിക്കയിടെ ജസ്റ്റിന് ഗാറ്റ്ലിന് കിരീടം ചൂടിയിരുന്നു. രണ്ടാം സ്ഥാനവും അമേരിക്കയ്ക്കായിരുന്നു. ക്രിസ്റ്റിയന്‍ കോള്മാന് പിന്നില്‍ മൂന്നാമാതായാണ് ബോള്‍ട്ട് ഫിനിഷ് ചെയ്തത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക