എം വിന്‍സെന്റിന്റെ ജാമ്യഹര്‍ജിയില്‍ ഇന്ന് വിധി പറയും

തിരുവനന്തപുരം: വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എയുടെ ജാമ്യാപേക്ഷയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുന്നത്. ഓഗസ്റ്റ് രണ്ടിന് ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് വിധി പറയാനായി മാറ്റുകയായിരുന്നു. നെയ്യാറ്റിന്‍കര സബ്ജയിലിലാണ് വിന്‍സെന്റ് റിമാന്റില്‍ കഴിയുന്നത്.

വിന്‍സെന്റിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിക്ക് ജാമ്യം ലഭിക്കുന്നത് കേസന്വേഷണത്തെ ബാധിക്കുമെന്നും ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ജൂലൈ 22 നാണ് വിന്‍സെന്റ് എംഎല്‍എ അറസ്റ്റിലായത്. തുടര്‍ന്ന് 26 ന് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചെങ്കിലും കോടതി അത് തള്ളി. തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിച്ചത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top