‘മനസ്സറിയാത്ത കാര്യം കേള്‍ക്കുമ്പോള്‍ കണ്ണീന്ന് അറിയാണ്ട് വെള്ളം വരും..’ വികാരനിര്‍ഭരമായ ഡയലോഗുമായി മമ്മൂട്ടി-ശ്യാംധര്‍ ചിത്രം ‘പുള്ളിക്കാരന്‍ സ്റ്റാറാ’യുടെ ടീസര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്ന പുള്ളിക്കാരന്‍ സ്റ്റാറാ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ പുറത്തിറങ്ങി. മമ്മൂട്ടി അദ്ദേഹത്തിന്റെ ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തുവിട്ടത്.

“മനസ്സറിയാത്ത കാര്യം കേള്‍ക്കുമ്പോള്‍ കണ്ണീന്ന് അറിയാണ്ട് വെള്ളം വരും.. സങ്കടം കൊണ്ടാ. എന്റെ ചേട്ടന്മാരെ എനിക്കീ നാട്ടിലും വീട്ടിലുമൊക്കെ അത്യാവശ്യം നല്ല ചീത്തപ്പേരാാ.. എല്ലാം ഈ പെണ്ണുങ്ങളുടെ കാര്യത്തിലാ.” ടീസറില്‍ ഈ ഡയലോഗുകളാണ് മുഴങ്ങുന്നത്.

ടീച്ചര്‍ ട്രെയിനിംഗ് കോളെജിലെ അധ്യാപകനായ രാജകുമാരന്‍ എന്ന ഇടുക്കിക്കാരനെയാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഓണത്തിന് തിയേറ്ററിലെത്തുന്ന ചിത്രം ശ്യാംധര്‍ ആണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ ആശാ ശരത്തും ദീപ്തി സതിയുമാണ് നായികമാര്‍. കൂടാതെ ദിലീഷ് പോത്തന്‍, ഇന്നസെന്റ്, ഹരീഷ് കണാരന്‍, സോഹന്‍ സീനുലാല്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

രതീഷ് രവി തിരക്കഥ എഴുതിയ ചിത്രത്തിന് വിനോദ് ഇല്ലമ്പള്ളിയാണ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ലൗഡ് സ്പീക്കറിനു ശേഷം മമ്മൂട്ടി ഇടുക്കിക്കാരനായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top