ആലിംഗനത്തിലെ ആത്മാര്‍ത്ഥത; സല്‍മാന്‍ ഖാന്റെ മാന്യമായ കെട്ടിപ്പിടുത്തം ഏറ്റെടുത്ത് ആരാധകര്‍

ഈ കെട്ടിപ്പിടുത്തവും ചുംബനവുമൊന്നും ബോളിവുഡിന് അത്ര പുതുമയുള്ള കാര്യമല്ല. എന്നാല്‍ എന്തെങ്കിലും പാളിച്ചയുണ്ടായാല്‍ ചുംബിച്ചവരെയും ആലിംഗനം ചെയ്തവരെയുമൊക്കെ ട്രോളിക്കൊല്ലുകയും ചെയ്യും. എന്തായാലും ഒരു ആലിംഗനം കൊണ്ട് ആരാധകരുടെ സ്‌നേഹം ഇരട്ടിയാക്കിയിരിക്കുകയാണ് ബോളിവുഡിന്റെ സ്വന്തം സല്ലുഭായ്.

ആലിംഗനത്തിലെ പിഴവ് കൊണ്ടല്ല മഹത്വം കൊണ്ടാണ് സല്‍മാന്‍ ഖാന്‍ ശ്രദ്ധിക്കപ്പെട്ടിരിക്കുന്നത്. ബിഗ് സീ എന്റര്‍ടെയ്ന്‍മെന്റ് അവാര്‍ഡ്ദാന ചടങ്ങിനിടെയായിരുന്നു പ്രേക്ഷകരെ ആകര്‍ഷിച്ച ഈ ആലിംഗനം. ബിഗ്‌ബോസ് ആറിലെ മത്സരാര്‍ത്ഥിയായിരുന്ന സന ഖാനാണ് സല്ലുഭായിയെ കണ്ടപ്പോള്‍ ഓടിയെത്തി കെട്ടിപ്പിടിച്ചത്. പുഞ്ചിരിയോടെ സല്‍മാന്‍ ഖാന്‍ സനയെ തിരിച്ചും ആലിംഗനം ചെയ്തു.

തിരക്കിനിടയില്‍ ഈ സ്‌നേഹപ്രകടനവും ആലിംഗനവുമൊന്നും ആരും ശ്രദ്ധിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് ഇതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ആലിംഗനത്തിന്റെ പ്രത്യേകതകള്‍ ആരാധകരെ ആകര്‍ഷിച്ചത്. പുറം മുഴുവന്‍ നഗ്നമായ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് സന എത്തിയിരുന്നത്. ഇക്കാരണം കൊണ്ടാണോ എന്തോ ആലിംഗനം ചെയ്തപ്പോള്‍ ഇരു മുഷ്ടികളും ചുരുട്ടിപ്പിടിച്ച് പുറത്ത് സ്പര്‍ശിക്കാത്ത രീതിയിലാണ് സല്‍മാന്‍ ഖാന്‍ സനയെ ആലിംഗനം ചെയ്തത്.

എന്തായാലും ഈ ആലിംഗനം സല്ലുഫാന്‍സ് ഏറ്റെടുത്തു കഴിഞ്ഞു. തങ്ങളുടെ ഹീറോയുടെ മാന്യതയാണ് ഈ ചിത്രം കാണിക്കുന്നതെന്നാണ് ആരാധകരുടെ അഭിപ്രായം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് ആലിംഗനത്തിന്റെ ചിത്രങ്ങളും വീഡിയോസും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയാണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top