ഇന്ത്യയില്‍ പ്രതിദിനം ശരാശരി ഒരാള്‍ കടുവയാലോ കാട്ടാനയാലോ കൊല്ലപ്പെടുന്നുവെന്ന് കണക്കുകള്‍

കാട്ടാന, കടുവ

കാടുകള്‍ക്കുള്ളില്‍ കഴിയുന്നവരും കാടിനുസമീപ പ്രദേശങ്ങളില്‍ ഉള്ളവര്‍ പോലും വന്യമൃഗങ്ങളെ ഭീതിയോടെയാണ് കാണുന്നത്. ഓരോ നിമിഷവും കടന്നുവരാന്‍ സാധ്യതയുള്ള വന്യമൃഗത്തേപ്പറ്റി അവര്‍ ചിന്തിക്കുന്നു, പ്രതിരോധിക്കാന്‍ മാര്‍ഗങ്ങള്‍ കാണുന്നു.

എന്നാല്‍ ഇതൊന്നും വെറുതെ ചെയ്യുന്നതല്ല. വന്യമൃഗങ്ങള്‍ മനുഷ്യനെ കൊല്ലുന്ന കണക്കുകള്‍ പുറത്തുവന്നത് ആരേയും ഞെട്ടിക്കാന്‍ പോന്നവയാണ്. ഇന്ത്യയില്‍ ശരാശരി ഒരാളാണ് ഒരു ദിവസം ആനയുടേയോ കടുവയുടേതോ ആയ ആക്രമണങ്ങളാല്‍ കൊല്ലപ്പെടുന്നത്.

2014 ഏപ്രില്‍ മുതല്‍ ഈ വര്‍ഷം മെയ് വരെയുള്ള 1,143 ദിവസങ്ങളില്‍ ആനയുടേയോ കടുവയുടേതോ ആക്രമണത്താല്‍ കൊല്ലപ്പെട്ടത് 1,144 മനുഷ്യരാണ്. അതായത് ദിവസേന ഒരാള്‍ എന്ന് പറയാം. ഇതില്‍ ഏകദേശം 1000 കൊലയും ചെയ്യുന്നത് ആനയും 100ല്‍ അധികം മനുഷ്യക്കൊല ചെയ്യുന്നത് കടുവയുമാണ്. കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റേതാണ് കണക്കുകള്‍.

മനുഷ്യവാസമുള്ള പ്രദേങ്ങളിലെ അധികൃതരുടെ അനാസ്ഥ ഒരു പരിധിവരെ മരണങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. കാട്ടിലേക്ക് വന വിഭവങ്ങള്‍ ശേഖരിക്കാനുള്ള കടന്നുകയറ്റവും മൃഗങ്ങളെ പ്രകോപിതരാക്കുന്നു. വേട്ടയ്ക്കായി കാട്ടില്‍ കയറി കൊല്ലപ്പെടുന്നവരും കുറവല്ല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top