മുകേഷ് അംബാനി ഏഷ്യയിലെ കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനത്ത്; പിന്‍തള്ളിയത് ലി കാ ഷിംഗിനെ

മുകേഷ് അംബാനി

ദില്ലി: ഇന്ത്യയിലെ കോടിശ്വരന്മാരില്‍ ഒന്നാമനായ മുകേഷ് അംബാനിയ്ക്ക് എഷ്യയില്‍ രണ്ടാം സ്ഥാനം. എഷ്യയിലെ കോടിശ്വരന്മാരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന് ഹോങ് കോങ് സഥാനപത്തിന്റെ ഉടമ ലി കാ ഷിംഗിനെ പിന്‍തള്ളിയാണ് മുകേഷ് അംബാനി പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയത്. 29 ബില്യണ്‍ ഡോളറായിരുന്നു ലി കാ ഷിംഗിന്റെ ആസ്ഥി. എന്നാല്‍ അംബാനിയുടെ ആസ്ഥി 35 ബില്യണ്‍ ഡോളറാണ്. ചൈനീസ് വ്യവസായിയും ലോകപ്രശസ്തമായ അലിബാബ ഗ്രൂപ്പിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാനുമായ ജാക് മായാണ് ഏഷ്യയിലെ ഒന്നാം നമ്പര്‍ കോടീശ്വരന്‍.

റിലയന്‍സ് ഇന്‍ഡസ്ട്രിസ് ആരംഭിച്ച ജിയോയും, 4ജി ടെലികോം ആണ് മുകേഷ് അംബാനിയെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെയ്ക്ക് എത്തിച്ചതെതെന്നാണ് നിഗമനം. ജിയോയെ രത്‌നമായാണ് കരുതുന്നതെന്ന് ജൂലൈ 21ന് നടന്ന ജിയോയുടെ വാര്‍ഷിക മീറ്റിംഗില്‍ അംബാനി വ്യക്തമാക്കിയിരുന്നു. ജിയോയുമായുള്ളത് ബിസിനസ് മാത്രമല്ലെന്നും ഒരു കൂട്ടുക്കെട്ടാണെന്നും ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് ദാദാവായി ജിയോ മാറുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

രാജ്യത്ത് ഇന്ന് ഒരുകോടി ആളുകളാണ് ജിയോ ഉപയോഗിക്കുന്നത്. ജിയോയുമായി മത്സരിക്കാന്‍ തക്ക ഓഫറുകളും മറ്റ് ടെലികോം സേവന ദാതാക്കളൊന്നും നല്‍കുന്നുമില്ല. ജിയോ നല്‍കിയിട്ടുള്ള ഓഫറുകളുടെ അടുത്തുപോലും മറ്റു കമ്പനികളുടെ ഓഫറുകള്‍ എത്തുന്നില്ല.

കഴിഞ്ഞമാസം ഫോബസ് മാഗസിന്‍ പുറത്ത് വിട്ട പട്ടികയില്‍ ലോകത്ത് ഏറ്റവും മഹാകോടീശ്വരന്മാരുള്ള നാലാമത് രാജ്യമാണ് ഇന്ത്യ. നൂറില്‍ കൂടുതല്‍ കോടീശ്വരന്മാരുള്ള ഇന്ത്യയില്‍ മുകേഷ് അംബാനിയാണ് പട്ടികയില്‍ ഒന്നാമന്‍. 2,043 കോടീശ്വരന്മാരെ ഉള്‍പ്പെടുത്തി ഫോബസ് തയ്യാറാക്കിയ പട്ടികയിലുള്ളവരുടെ മുഴുവന്‍ സ്വത്തുക്കള്‍ സമാഹരിച്ചാല്‍ 7.67 ലക്ഷം കോടി ഡോളര്‍ ഉണ്ടാകുമെന്നാണ് കണക്കുകള്‍.

കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് 18ശതമാനം വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. അതേസമയം നാല് വര്‍ഷങ്ങളായി അടുപ്പിച്ച് കോടീശ്വരന്മാരുടെ പട്ടികയില്‍ ഇടം നേടി ബില്‍ ഗേറ്റ്‌സ് ചരിത്രം കുറിച്ചു. കഴിഞ്ഞ 23 വര്‍ഷങ്ങളില്‍ 18 തവണ ബില്‍ ഗേറ്റ്‌സ് ലോക കോടീശ്വര പട്ടികയില്‍ ഒന്നാം സ്ഥാനത്ത് വന്നിട്ടുണ്ട്.

86 ബില്ല്യണ്‍ ഡോളര്‍ വരുമാനമുള്ള ബില്‍ ഗേറ്റ്‌സിറ്റ്‌സിന് കഴിഞ്ഞ വര്‍ഷത്തിലെ ആസ്തി 75 ബില്ല്യണ്‍ ഡോളറായിരുന്നു. ബെര്‍ക്ഷിര്‍ ഹാത്‌വെ മേധാവി വാരന്‍ ബഫറ്റാണ് രണ്ടാം സ്ഥാനത്തുള്ളത് 75.6 ബില്ല്യണ്‍ ഡോളറാണ് ബഫറ്റിന്റെ വരുമാനം. ഒണ്‍ലൈന്‍ സ്‌റ്റോര്‍ ആമസോണ്‍ മേധാവി ജെഫ് ബെസോസും 72.8 ബില്ല്യണ്‍ വരുമാനവുമായി പട്ടികയില്‍ ഇടം പിടിച്ചിരിക്കുന്നു. യൂഎസ് പ്രസിഡന്റെ് ഡോണാള്‍ഡ് ട്രംപും പട്ടികയിലെ 544ആം സ്ഥാനത്ത് സന്നിഹിതനാണ്. 3.5 ബില്ല്യണ്‍ ഡോളറാണ് ടംപിന്റെ ആസ്തി.

565 കോടീശ്വരന്മാരുമായി അമേരിക്കയാണ് ഏറ്റവും കൂടുതല്‍ കോടീശ്വരര്‍ വസിക്കുന്ന രാജ്യം, 319 കോടീശ്വരന്മാരായി ചൈനയും, 114 കോടീശ്വരന്മാരായി ജര്‍മനിയും മൂന്നാം സ്ഥാനം കൈയടക്കിയിരിക്കുന്നു. 23.2 ബില്ല്യണ്‍ ഡോളറുമായി മുകേഷ് അംബാനി പട്ടികയിലെ 33ആം സ്ഥാനത്തുണ്ട്. അനേക വ്യവസായ ശൃംഗലകളുള്ള റിലയന്‍സ് ഗ്രൂപ്പ് കഴിഞ്ഞ സെപ്തംബറില്‍ ടെലികോം മേഖലയില്‍ ജിയോയുമായി ചുവടുവച്ചത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. സഹോദരന്‍ അനില്‍ അമ്പാനി 2.7 ബില്ല്യണുമായി 745ആം സ്ഥാനത്തുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top