കത്രീന കൈഫും ചില അഭ്യാസങ്ങളും; ആരാധകരെ അതിശയിപ്പിച്ചും ചിരിപ്പിച്ചും നടി

വീഡിയോയില്‍നിന്നുള്ള ദൃശ്യങ്ങള്‍

നടീനടന്മാര്‍ അവരുടെ ശരീരഭംഗി കാത്തുസൂക്ഷിക്കുന്നതിലും എപ്പോഴും ശ്രദ്ധാലുക്കളായിരിക്കും. അതിനുവേണ്ടിയാകും വ്യായാമവും ഭക്ഷണവുമൊക്കെ. എന്നാല്‍ കത്രീന കൈഫ്‌ ചെയ്തത് അതൊന്നുമല്ല. അവര്‍ ആരാധകരെ അതിശയിപ്പിച്ചുകളഞ്ഞു ഒരു വീഡിയോയിലൂടെ.

വീഡിയോ ആരംഭിക്കുമ്പോഴേ കാണിക്കുന്നത് കത്രീനയുടെ പുഷ്അപ്പാണ്. എന്നാല്‍ ഒട്ടും ആയാസം കൂടാതെ തുരുതുരാ പുഷ്അപ്പ് ചെയ്യുന്ന കത്രീന ഒരല്‍പം സംശയം സൃഷ്ടിക്കും. പിന്നീടാണ് രസം. ഒറ്റക്കൈകൊണ്ടാകും പിന്നെ പുഷ്അപ്പ്. അതും പുഷ്പം പോലെയാണ് കത്രീനയുടെ പുഷ്അപ്പ്.

എന്നാല്‍ അതുകഴിഞ്ഞ് അതിലും അതിശയിപ്പിക്കുന്നു കത്രീന. എന്നാല്‍ ഇതെങ്ങനെ സാധ്യമാകും എന്ന് കാണികള്‍ ചിന്തിക്കുമ്പോള്‍ത്തന്നെ കത്രീന സംഗതിയുടെ നിജസ്ഥിതി പുറത്തുവിടുന്നുമുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ വീഡിയോ കണ്ടുതന്നെ മനസിലാക്കേണ്ടതാണ്.

A post shared by Katrina Kaif (@katrinakaif) on

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top