ചേരി നിവാസികളെ അപമാനിച്ചു; ബിഗ് ബോസ് തമിഴ് അവതാരകന്‍ കമല്‍ഹാസ്സനും ഗായത്രിക്കുമെതിരെ 100 കോടി രൂപയുടെ മാനനഷ്ടകേസ്

കമല്‍ ഹാസന്‍, ഗായത്രി

ചെന്നൈ: ചേരി നിവാസികളെ അക്ഷേപിച്ചെന്നാരോപിച്ച് പുതിയ തമിഴകം പാര്‍ട്ടി നടന്‍ കമല്‍ഹാസനെതിരെയും നടിയും ഗായികയുമായ ഗായത്രി രഘുറാമിനെതിരെയും മാനനഷ്ട കേസ് നല്‍കി. കേസില്‍ 100 കോടി രൂപയാണ് നഷ്ടപരിഹാരമായി ആവശ്യപ്പെട്ടിരിക്കുന്നത്.

കമല്‍ഹാസന്‍ അവതരകനായുള്ള ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയ്ക്കിടെയുണ്ടായ പരാമര്‍ശമാണ് കേസിലേക്ക് വഴി തെളിച്ചത്. മത്സരാര്‍ത്ഥികളിലൊരാളായ ഗായത്രി മറ്റൊരു മത്സരാര്‍ത്ഥിയായ ജൂലിയുമായി വഴക്കടിക്കുന്നതിനിടയില്‍ ‘ചേരി നിവാസി’ എന്ന വാക്ക് അധിക്ഷേപമായി ഉപയോഗിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ തമിഴകം പാര്‍ട്ടി കേസ് നല്‍കിയത്. ഈ പദപ്രയോഗം താഴ്ന്ന ജാതിക്കാരെ അധിഷേപിക്കുന്നതിന് തുല്യമാണെന്നും പാര്‍ട്ടി അഭിപ്രായപ്പെടുന്നു.

ഇതിന് മുന്‍പും ബിഗ് ബോസ് തമിഴ് പതിപ്പ് അവതരണത്തിന് നടന്‍ കമല്‍ഹാസ്സനെതിരെ പരാതികള്‍ ഉയര്‍ന്നിരുന്നു. ബിഗ് ബോസിന്റെ തമിഴ് പതിപ്പ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്നത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പരാതി. ഹിന്ദിയില്‍ ഏറെ ജനപ്രീതി ആകര്‍ഷിച്ച ബിഗ് ബോസ് തമിഴ്‌നാടിന്റെ സംസ്‌ക്കാരത്തിന് യോജിക്കുന്നതല്ലെന്ന കാരണമാണ് ചെന്നൈ പൊലീസ് കമ്മീഷ്ണറിന് നല്‍കിയ പരാതിയില്‍ മക്കള്‍ കഴ്ച്ചി വ്യക്തമാക്കിയിരുന്നത്. കമല്‍ ഹാസനൊടൊപ്പം പരിപാടിയില്‍ പങ്കെടുത്ത മത്സരാര്‍ത്ഥികളെ അറസ്റ്റ് ചെയ്യണമെന്നും ഇവര്‍ പരാതിപ്പെട്ടിട്ടിരുന്നു.

റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥികള്‍ 75 ശതമാനവും നഗ്‌നരായിട്ടാണ് പരിപാടിയില്‍ പ്രത്യക്ഷപ്പെടുന്നതെന്നും, അവരുടെ വായില്‍ നിന്നും അസഭ്യവാക്കുകള്‍ മാത്രമാണ് വീഴുന്നതെന്നും മക്കള്‍ കഴ്ച്ചി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ജൂണ്‍ 25ന് വിജയ് ടിവിയില്‍ ആരംഭിച്ച ബിഗ് ബോസിന്റെ തമിഴ് പതിപ്പ് കമല്‍ഹാസ്സന്റെ ടിവി അരങ്ങേറ്റമായിരുന്നു. ബിഗ് ബോസിനായി എന്‍ഡമോള്‍ കമ്പനി താരത്തെ സമീപിച്ചപ്പോള്‍ തന്നെ അനുകൂല മറുപടിയായിരുന്നു ഉണ്ടായിരുന്നത്. സല്‍മാന്‍ ഖാനായിരുന്നു ഹിന്ദിയിലെ ബിഗ് ബോസിന്റെ അവതാരകന്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top