സെന്‍സര്‍ ബോര്‍ഡ് ‘തരമണി’ വെട്ടി, ‘തരമണി’ സെന്‍സര്‍ബോര്‍ഡിനേയും; കത്രിക വയ്ക്കാന്‍ നിര്‍ദ്ദേശിച്ചവ ടീസറിലുള്‍പ്പെടുത്തി സെന്‍സര്‍ ബോര്‍ഡിനെ പരിഹസിച്ച് അണിയറപ്രവര്‍ത്തകര്‍

ടീസറില്‍ നിന്നുളള ദൃശ്യം

സെന്‍സര്‍ ബോര്‍ഡ് ആവശ്യമില്ലാത്ത കാര്യങ്ങളില്‍ ഇടപെട്ട് വിവാദം വിളിച്ചുവരുത്തുന്നത് ആദ്യമായല്ല. ‘ജബ് ഹാരി മെറ്റ് സേജല്‍’ എന്ന ചിത്രത്തില്‍ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് ഉള്‍പ്പെടുത്തണമെങ്കില്‍ ഒരുലക്ഷം പേര്‍ ആവശ്യപ്പെടണമെന്ന് സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം സെന്‍സര്‍ ബോര്‍ഡിനെ പരിഹാസ്യമാക്കി.

ഇപ്പോള്‍ ആന്‍ഡ്രിയ അഭിനയിച്ച തരമണി എന്ന ചിത്രത്തിനുനേരയാണ് സെന്‍സര്‍ ബോര്‍ഡിന്റെ അനാവശ്യ ഇടപെടല്‍. മദ്യപിച്ച് ബഹളമുണ്ടാക്കുന്ന സ്ത്രീ പറയുന്ന വാക്കുകള്‍ അശ്ലീലമാണ്, മ്യൂട്ട് ചെയ്ത് കാണിക്കണമെന്നാണ് സെന്‍സര്‍ ബോര്‍ഡ് ആവശ്യപ്പെട്ടത്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇപ്പോള്‍ പുറത്തുവിട്ട ടീസര്‍ സെന്‍സര്‍ ബോര്‍ഡിനെ കളിയാക്കുകയാണ്. തങ്ങള്‍ക്ക് എ സര്‍ട്ടിഫിക്കറ്റ് മതി എന്ന പ്രഖ്യാപനവും ടീസറിലുണ്ട്.

ഒഴിവാക്കാന്‍ ആവശ്യപ്പെട്ട വാക്കുകള്‍ ടീസറില്‍ വ്യക്തമായി കേള്‍പ്പിക്കുന്നു. എന്നാല്‍ സെന്‍സര്‍ബോര്‍ഡ് അനുവദിച്ച വാക്കുകള്‍ കേള്‍പ്പിക്കുന്നുമില്ല. ഇതിലൂടെ പുരുഷന്‍ മദ്യപിച്ച് പറഞ്ഞാല്‍ അത് സഭ്യവും സ്ത്രീയാണ് അത്തരത്തില്‍ സംസാരിക്കുന്നതെങ്കില്‍ അത് അസഭ്യവുമാകുന്നത് എങ്ങനെ എന്നാണ് ചിത്രത്തിന്റെ പിന്നിലുള്ളവര്‍ ചോദിക്കുന്നത്. രസകരമായ ടീസര്‍ താഴെ കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top