ഉപഭോക്താക്കളുടെ പരാതി; ജനുവരി മുതല്‍ ടീ ബാഗുകളില്‍ നിന്ന് സ്റ്റേപ്പിള്‍ പിന്നുകള്‍ ഒഴിവാക്കും

പ്രതീകാത്മക ചിത്രം

ദില്ലി: ഇനി മുതല്‍ ടീ ബാഗുകളില്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഉണ്ടാകില്ല. സ്റ്റേപ്പിള്‍ പിന്നുകള്‍ അബദ്ധത്തില്‍ ചായയിലൂടെ ഉളളിലെത്തിയാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നതിനാലാണ് സ്റ്റേപ്പിള്‍ പിന്നുകള്‍ ഒഴിവാക്കി പകരം ചരടുകൊണ്ട് കെട്ടിയ ടീബാഗുകള്‍ മാത്രം വിതരണത്തിന് എത്തിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ സ്റ്റേപ്പിള്‍ പിന്‍ ചെയ്തിട്ടുള്ളതും ചരടുകൊണ്ട് കെട്ടിയതുമായ ടീബാഗുകള്‍ വിപണിയില്‍ ലഭ്യമാണ്.

സ്റ്റേപ്പിള്‍ പിന്‍ ഉപയോഗിക്കുന്നതിനെതിരെ നേരത്തെ തന്നെ ഉപഭോക്താക്കളുടെ ഭാഗത്ത് നിന്നും പരാതികള്‍ ലഭിച്ചിരുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ പിന്നുകള്‍ അപകടത്തിനു കാരണമാകുമെന്നും ചായയില്‍ വീഴാനും അതുവഴി ഉള്ളിലെത്താനും സാധ്യത കൂടുതലാണെന്നും ഉപഭോക്താക്കള്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടര്‍ന്നാണ് ടീ ബാഗുകളില്‍ നിന്ന് സ്‌റ്റേപ്പിള്‍ പിന്നുകള്‍ ഒഴിവാക്കുന്നതെന്ന് ഫുഡ് സേഫ്റ്റി ആന്റ് സ്റ്റാന്‍ഡേര്‍ഡ്‌സ് അറിയിച്ചു.

സ്‌റ്റേപ്പിള്‍ പിന്നുകള്‍ ഉപയോഗിച്ചുള്ള ടീ ബാഗുകളുടെ ഉദ്പാദനം, വിതരണം, വില്‍പ്പന, ഇറക്കുമതി എന്നിവ 2018 ജനുവരി മുതല്‍ നിര്‍ത്തി വെയ്ക്കും.  ജനുവരി മുതല്‍ സ്റ്റേപ്പിള്‍ പിന്നുകള്‍ ഒഴിവാക്കിക്കൊണ്ട് നിലവാരം ഉയര്‍ത്തി ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top