പീഡനക്കേസ്: ജാമ്യത്തിനായി എം വിന്‍സെന്റ് എംഎല്‍എ ഇന്ന് സെഷന്‍സ് കോടതിയെ സമീപിക്കും

എം.വിന്‍സെന്റ്

തിരുവനന്തപുരം: ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന എം വിന്‍സെന്റ് എംഎല്‍എ ജാമ്യത്തിനായി ഇന്ന് സെഷന്‍സ് കോടതിയെ സമീപിക്കും. കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റ് കോടതി വിന്‍സെന്റിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് സെഷന്‍സ് കോടതിയെ സമീപിക്കുന്നത്.

വിന്‍സെന്റിന്റെ ജാമ്യാപേക്ഷയെ കഴിഞ്ഞ ദിവസം പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തിരുന്നു. വിന്‍സെന്റിന് ജാമ്യം നല്‍കുന്നത് ക്രമസമാധാന പ്രശ്‌നം ഉണ്ടാക്കുമെന്നായിരുന്നു പ്രോസിക്യൂഷന്റെ പ്രധാനവാദം. പരാതിക്കാരിയെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വാദിച്ചു. പരാതിക്കാരിയുടെ ജീവന് ഭീഷണി ഉണ്ടാകാമെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ച കോടതി വിന്‍സെന്റിന് ജാമ്യം നിഷേധിക്കുകയായിരുന്നു.

കെട്ടിച്ചമച്ച എഫ്‌ഐആര്‍ റിപ്പോര്‍ട്ടാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നതെന്ന് പ്രതിഭാഗം വാദിച്ചു. വിന്‍സെന്റ് പരാതിക്കാരിയെ 900 തവണ വിളിച്ചെന്ന ആരോപണം പ്രതിഭാഗം നിഷേധിച്ചു. 138 തവണമാത്രമാണ് വിന്‍സെന്റിന്റെ ഫോണില്‍ നിന്നും വിളിച്ചിരിക്കുന്നത്. വിന്‍സെന്റിന്റെ ഭാര്യ വിളിച്ചത് ഉള്‍പ്പെടെയാണിത്. പ്രതിഭാഗം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.

സെഷന്‍സ് കോടതിയിലും വിന്‍സെന്റിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ക്കും.

ലൈംഗികമായി പീഡിപ്പിച്ചെന്ന അയല്‍വാസിയായ വീട്ടമ്മയുടെ പരാതിയില്‍ ഈ മാസം 22 നാണ് വിന്‍സെന്റിനെ പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. നെയ്യാറ്റിന്‍കര ഡെൈിവസ്പി ഹരികുമാര്‍, പാറശ്ശാല എസ്‌ഐ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് ചോദ്യം ചെയ്തത്. കൊല്ലം റൂറല്‍ എസ്പി അജിതാ ബീഗത്തിനാണ് അന്വേഷണച്ചുമതല.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top