‘പ്രസവാവധി’ കഴിഞ്ഞു; ശക്തമായ സന്ദേശം പകര്‍ന്ന് കരീനാ കപൂര്‍ വീണ്ടും സിനിമയിലേക്ക്

കരീനാ കപൂര്‍, തൈമുര്‍

ദില്ലി: പ്രസാവ അവധിക്കുശേഷം കരീനാ കപൂര്‍ വീണ്ടും സിനിമയിലേക്ക്. സോനം കപൂര്‍ പ്രധാനവേഷം ചെയ്യുന്ന്  ‘വീരേ ദി വെഡിങ്’ എന്ന ചിത്രത്തിലാണ് കരീന എത്തുന്നത്. കരീനാ കപൂറിന്റെ പൊന്നോമന തൈമുര്‍ അലി ഖാന്‍ ഇന്ന് ഏഴ് മാസം പ്രായം തികയുന്ന സന്തോഷവേളയിലാണ് കരീന സിനിമാഭിനയത്തെപ്പറ്റി പ്രതികരിച്ചത്. കരീനയുടെ ആന്റി കരീസ്മ ഇന്‍സ്റ്റാഗ്രാമിലൂടെ തൈമുറിന്റെ പിറന്നാള്‍ കേക്കിന്റെ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

പ്രസവത്തെ തുടര്‍ന്നുള്ള ശാരീരിക പ്രശ്‌നങ്ങള്‍ ഭേദമാക്കാന്‍ ജിം, യോഗാ കേന്ദ്രങ്ങള്‍ ശീലമാക്കണമെന്നാണ് കരീനയുടെ അഭിപ്രായം. ഗര്‍ഭകാലത്ത് വീട്ടില്‍ ഒതുങ്ങാതെ റാംപിലും ലൈംലൈറ്റിലും തിളങ്ങി നിന്ന താരമാണ് കരീന. പ്രസവ തീയതി അടുത്തിട്ടും കരീന വേദികളില്‍ നിറ സാന്നിദ്ധ്യമായത് ബോളിവുഡില്‍ സംസാര വിഷയമായിരുന്നു.

2016 ഡിസംബര്‍ 20നാണ് കരീനയ്ക്കും സെയ്ഫ് അലി ഖാനും തൈമുര്‍ ജനിച്ചത്. അഭിനയിത്തിലും സജീവമാകാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. ലാക്‌മേ ഫാഷന്‍ വീക്കിന്റെ റാംപിലാണ് ഗര്‍ഭിണിയായ കരീന കപൂര്‍ ചുവടുവെച്ചപ്പോള്‍ ഫാഷനേക്കാളേറെ ആരാധകര്‍ നെഞ്ചേറ്റിയത് അമ്മയാകാന്‍ തയ്യാറെടുക്കുന്ന താരത്തിനെയായിരുന്നു.

സിനിമയില്‍ സജീവമായി നിന്നതിനുശേഷം വിവാഹിതയാവുകയും അതിനുശേഷം സിനിമയില്‍നിന്ന് വിടപറയുകിയും ചെയ്യുന്ന നടികള്‍ക്കുള്ള ശക്തമായ സന്ദേശമാണ് കരീനയുടെ മടങ്ങിവരവ്. ഇതിന്‍ സെയിഫ് നല്‍കുന്ന പിന്തുണ പുരുഷന്മാര്‍ക്കും മാതൃക തന്നെ.

പിറന്നാള്‍ കേക്ക്

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top