നികുതിയടയ്ക്കാന്‍ സമ്മതിച്ചില്ല; വില്ലേജ് ഓഫീസിനു മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ഭീഷണി

(പ്രതീകാത്മക ചിത്രം)
തിരുവനന്തപുരം: നികുതി അടയ്ക്കാന്‍ അനുവദിക്കാത്തില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസിനു മുന്നില്‍ വീട്ടമ്മയുടെ ആത്മഹത്യാ ശ്രമം.
തിരുവനന്തപുരം ആര്യനാട് വില്ലേജ് ഓഫീസിനു മുന്നിലാണ് സംഭവം. കാനാകുഴി സ്വദേശി ഷീജയാണ് വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് കയറുമായി എത്തി വില്ലേജ് ഓഫീസില്‍ കയറി ഭീഷണിമുഴക്കിയത്.

കഴിഞ്ഞമാസമാണ് കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫീസ് കെട്ടിടത്തില്‍ കര്‍ഷകനായ ജോയ് എന്ന എന്ന തോമസ് ആത്മഹത്യ ചെയ്തത്. നികുതി അടയ്ക്കാന്‍ വില്ലേജ് ഓഫീസ് അധികൃതര്‍ അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ജോയിയുടെ ആത്മഹത്യ. ഈ കേസില്‍ അന്വേഷണം നടന്നുവരുകയാണ്. ചെമ്പോട വില്ലേജ് ഓഫീസറേയും വില്ലേജ് അസിസ്റ്റന്റിനെയും ഈ കേസില്‍ സസ്പെന്‍ഡ് ചെയ്തിരുന്നു.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക