വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശം : കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ ഓര്‍ഡിനേറ്ററെ പുറത്താക്കി

വാട്സ് ആപ്പ് ഗ്രൂപ്പില്‍ വന്ന അശ്ലീല സന്ദേശം

കോഴിക്കോട്: കുടുംബശ്രീയുടെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീല സന്ദേശമയച്ച ഉദ്യോഗസ്ഥനെതിരെ നടപടിയെടുത്തു. കോഴിക്കോട് കുടുംബശ്രീ അസിസ്റ്റന്റ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം സി മൊയ്തീനെ കുടുംബശ്രീ ഡയറക്ടര്‍ ഹരികിഷോര്‍ പുറത്താക്കി.

സൈബര്‍ കുറ്റകൃത്യമാണെങ്കിലും ഇയാള്‍ക്കെതിരെ കേസോ മറ്റ് നിയമനടപടികളോ സ്വീകരിച്ചിട്ടില്ല. നേരത്തെ ഇയാളെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു.

വിദ്യാഭ്യാസ വകുപ്പില്‍, ഹയര്‍ സെക്കന്‍ഡറി അധ്യാപകനായ മൊയ്തീന്‍ ഡെപ്യൂട്ടേഷനിലാണ് കുടുംബശ്രീയില്‍ അസിസ്റ്റന്റ് മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ആയി ചുമതലയേല്‍ക്കുന്നത്. ഇരുന്നൂറിലേറെ സ്തീകള്‍ അംഗങ്ങളായ വാട്‌സ് ആപ്പ് ഗ്രൂപ്പിലേയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്നാണ് മൊയ്തീനെതിരായ ആരോപണം.

കുടുംബശ്രീ അംഗങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നതിന് വേണ്ടി അംഗങ്ങളെ ഉള്‍പ്പെടുത്തി രൂപീകരിച്ച മൈ ഹോം മൈ ഷോപ്പ് എന്ന വാട്‌സ് ആപ്പ് ഗ്രൂപ്പിലേയ്ക്കാണ് അശ്ലീല സന്ദേശം അയച്ചത്. കുടുംബശ്രീയുടെ വിവിധ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന 200 ഓളം സ്ത്രീകള്‍ ഈ ഗ്രൂപ്പില്‍ അംഗമാണ്.

17-18 വയസ്സുള്ള പെണ്‍കുട്ടികളുടെ ലൈംഗീക ചിത്രങ്ങള്‍ അയയ്ക്കൂ എന്നായിരുന്നു സന്ദേശം. സന്ദേശമെത്തിയതിന്തൊട്ടുപിന്നാലെ, ഇത് തന്റെ സുഹൃത്ത് അയച്ചതാണ് എന്ന് പറഞ്ഞുകൊണ്ടുള്ള ഉദ്യോഗസ്ഥന്‍രെ തിരുത്തല്‍ സന്ദേശവും വന്നിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top