വെങ്കയ്യ നായിഡു എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി

വെങ്കയ്യ നായ്ഡു
ദില്ലി: എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ബിജെപിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രമന്ത്രിയുമായ എം.വെങ്കയ്യ നായിഡുവിനെ നിശ്ചയിച്ചു. തിങ്കളാഴ്ച ചേര്‍ന്ന് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗമാണ് വെങ്കയ്യ നായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുത്തത്.
പ്രതിപക്ഷം ശക്തമായ രാജ്യസഭയില്‍ നടപടികള്‍ നിയന്ത്രിക്കാന്‍ മികച്ച പാര്‍ലമെന്റേറിയനായ വെങ്കയ്യ നായിഡുവിന് കഴിയുമന്ന വിലയിരുത്തലാണ് അദ്ദേഹം പരിഗണിക്കപ്പെടാനുള്ള പ്രധാനഘടകം. മാത്രമല്ല, ഉത്തരേന്ത്യയില്‍ നിന്നുള്ള രാംനാഥ് കോവിന്ദ് രാഷ്ട്രപതിയാകുമ്പോള്‍ ദക്ഷിണേന്ത്യക്കാരനായ ആള് ഉപരാഷ്ട്രപതിയാകണമെന്ന വിലയിരുത്തലും വെങ്കയ്യ നായിഡുവിന് അനുകൂലമായി. ആന്ധ്രപ്രദേശ് സ്വദേശിയായ വെങ്കയ്യ നായിഡു നിലവില്‍ രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാംഗമാണ്. മുന്‍പ് കര്‍ണാടകയില്‍ നിന്നായിരുന്നു രാജ്യസഭയിലെത്തിയത്.
നരേന്ദ്ര മോദി സര്‍ക്കാരില്‍ ആദ്യം പാര്‍ലമെന്ററികാര്യവകുപ്പും ഭവന, നഗരവിഗസനവുമായിരുന്നു നായിഡു കൈകാര്യം ചെയ്തിരുന്നത്. 2016 ജൂലൈ മുതല്‍ പാര്‍ലമെന്ററി വകുപ്പ് ഒഴിവാക്കി അരുണ്‍ ജെയ്റ്റ്ലി കൈകാര്യം ചെയ്തിരുന്ന വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ ചുമതല മോദി അദ്ദേഹത്തിന് നല്കി. മുന്‍പ് എബി വാജ്പേയ് സര്‍ക്കാരില്‍ ഗ്രാമവികസനമന്ത്രിയായിരുന്നു വെങ്കയ്യ നായിഡു.
വാജ്പേയിയുടെ പിന്‍ഗാമിയായി സുഷമാ സ്വരാജ്, പ്രമോദ് മഹാജന്, അരുണ്‍ ജെയ്റ്റ്ലി എന്നിവര്‍ക്കൊപ്പം ഒരുകാലത്ത് പറഞ്ഞുകേട്ടിരുന്ന പേരായിരുന്നു വെങ്കയ്യ നായിഡുവിന്റേത്. എന്നാല്‍ നരേന്ദ്രമോദിയെ ആര്‍എസ്എസ് പ്രധാനമന്ത്രിസ്ഥാനത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നതോടെയാണ് നായിഡുവിന്റെ പ്രാധാന്യത്തിന് അല്പം ഇടിവുണ്ടായത്.
മഹാത്മഗാന്ധിയുടെ കൊച്ചുമകനും മുന്‍ ബംഗാള്‍ ഗവര്‍ണറുമായ ഗോപാല്‍കൃഷ്ണ ഗാന്ധിയാണ് കോണ്‍ഗ്രസ് നേതൃത്വം നല്കുന്ന പ്രതിപക്ഷ കക്ഷികളുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക