എംഎല്‍എ ഹോസ്റ്റലില്‍ കയറി മൊഴി എടുത്തത് സ്പീക്കറുടെ ഓഫീസിന്റെ അനുമതിയില്ലാതെ: ഡിജിപിയെ സ്പീക്കര്‍ അതൃപ്തി അറിയിക്കും

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് എംഎല്‍എ ഹോസ്റ്റലില്‍ കയറി മുകേഷ് എംഎല്‍എയുടെ മൊഴി എടുത്തതിന് സ്പീക്കര്‍ക്ക് അതൃപ്തി.മൊഴിയെടുത്തത് സ്പീക്കറുടെ ഓഫീസിന്റെ അനുമതിയില്ലാതെ. സംഭവവുമായി ബന്ധപ്പെട്ട് ചീഫ് മാര്‍ഷലിനോട് സ്പീക്കറുടെ ഓഫീസ് വിശദീകരണം തേടിയിട്ടുണ്ട്. ഡിജിപിയെ സ്പീക്കര്‍ അതൃപ്തി അറിയിക്കും. എംഎല്‍എ ഹോസ്റ്റലില്‍ വച്ച് മൊഴിയെടുക്കുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതിരുന്നതിനാണ് സ്പീക്കര്‍ അതൃപ്തി അറിയിച്ചത്.

സ്പീക്കറുടെ അതൃപ്തിയെ തുടര്‍ന്ന് പിടി തോമസ് എംഎല്‍എയുടെ മൊഴി രേഖപ്പെടുത്തിയില്ല. മൊഴിയെടുക്കുന്നതില്‍ തടസ്സങ്ങളുണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചതിനെ തുടര്‍ന്നാണ്  മൊഴിയെടുക്കുന്നത് മാറ്റിവച്ചത്. തങ്ങളുടെ അനുമതിയില്ലാതെ എംഎല്‍എ ഹോസ്റ്റലില്‍ പ്രവേശിച്ച പൊലീസുകാരുടെ നടപടി തെറ്റാണെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു.

എംഎല്‍എ ഹോസ്റ്റലില്‍ കയറി മൊഴിയെടുക്കുന്നതിന് തടസങ്ങള്‍ ഉണ്ടെന്ന് സ്പീക്കറുടെ ഓഫീസ് അറിയിച്ചു. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഈ മാസം 21 ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചു. നേരത്തെ എംഎല്‍എ ഹോസ്റ്റലില്‍ കയറി മുകേഷിന്റെ മൊഴി എടുത്തിരുന്നു. ഇതില്‍ സ്പീക്കര്‍ അതൃപ്തി അറിയിച്ചിട്ടുണ്ട്. ഡിജിപിയെയാണ് സ്പീക്കര്‍ അതൃപ്തി അറിയിച്ചിരിക്കുന്നത്. സ്പീക്കറുടെ ഓഫീസിന്റെ അനുമതി ഇല്ലാതെയാണ് എംഎല്‍എ ഹോസ്റ്റലില്‍ കയറി മുകേഷിന്റെ മൊഴിയെടുത്തത്.

നേരത്തെ എംഎല്‍എമാരായ അന്‍വര്‍ സാദത്ത്, എം മുകേഷ് എന്നിവരുടെ മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിരുന്നു. പിടി തോമസ്, അന്‍വര്‍ സാദത്ത് എന്നിവരുടെ മൊഴി രേഖപ്പെടുത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിത നീക്കത്തിലൂടെ കൊല്ലം എംഎല്‍എയും നടനുമായ മുകേഷിന്റെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തി.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top