വൃദ്ധയെ മാനഭംഗപ്പെടുത്തിയ റെയില്‍വേ ജീവനക്കാരന്‍ പിടിയില്‍

 പിടിയിലായ റെയില്‍വേ ജീവനക്കാരന്‍

മൊറാദാബാദ്: എഴുപത്തിയഞ്ച് വയസുകാരിയെ റെയില്‍വേ ജീവനക്കാരന്‍ ക്രൂരമായി ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് വൃദ്ധയ്ക്കുനേര്‍ക്ക് ദാരുണ ആക്രമണം നടന്നത്.

ഹര്‍ത്താലാ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും വൃദ്ധയെ തട്ടിക്കൊണ്ടുപോയ പ്രതി ഇവരെ തുടര്‍ന്ന് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

ബലാത്സംഗത്തിന് ഇരയായ വൃദ്ധയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില ഗുരുതരമാണ്. വൃദ്ധ ഇപ്പോഴും അബോധാവസ്ഥയിലാണന്ന് പോലീസ് അറിയിച്ചു. ഇവരുടെ നില മെച്ചപ്പെട്ടശേഷമേ മൊഴിയെടുക്കാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top