സൗദിയില്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ മൂന്നു ഭീകര്‍ കൊല്ലപ്പെട്ടു

പ്രതീകാത്മകചിത്രം

സൗദിയില്‍ സൈന്യവുമായുളള ഏറ്റുമുട്ടലില്‍ മൂന്നു ഭീകര്‍ കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‌സൂപര്‍ അല്‍ തുര്ക്കി പറഞ്ഞു. ഇവര്‍ പിടികിട്ടാപുളളികളാണെന്നും മന്ത്രാലയം അറിയിച്ചു. പത്ത് ദിവസത്തിനിടെ കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫില്‍ സുരക്ഷാ ഭടന്മാര്‍ക്ക് നേരെ നാല് തവണ ഭീകരര്‍ നിറയൊഴിച്ചതായി ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

വ്യാഴാഴ്ച ഖത്തീഫില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ സുരക്ഷാ സൈനികന്‍ മുഹമ്മദ് ഹുസൈന്‍ ഹസാസി കൊല്ലപ്പെട്ടിരുന്നു. രണ്ട് ഭടന്മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സൈഹാത്തില്‍ രണ്ട് സ്‌പെഷ്യല്‍ എമര്‍ജന്‍സി ഫോഴ്‌സ് ഭടന്മാരും കൊല്ലപ്പെട്ടിരുന്നു. വെളളിയാഴ്ച സൈഹാത്തില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരാണ് കൊല്ലപ്പെട്ടത്. സ്വദേശി പൗരന്മാീരായ ജാഫര്‍ ബിന്‍ ഹസന്‍ അല്‍ മുബൈരിക്, സ്വാദിഖ് ദ്വീമശ്, ബഹ്‌റൈന്‍ പൗരന്‍ ഹസന്‍ മഹ്മൂദ് അലി അബ്ദുല്ല എന്നിവരാണ് കൊല്ലപ്പെട്ടത്.

ഖത്തീഫിലും ദമാമിലും നിരവധി അക്രമണ സംഭവങ്ങളില്‍ പങ്കുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് മന്‌സൂരര്‍ അല്‍ തുര്‍ക്കി പറഞ്ഞു. സുരക്ഷാ ഭടന്മാരെ അക്രമിച്ചതിന് ഇവര്‍ക്കെതിരെ കേസ് നിലവിലുണ്ട്. പൊലീസ് സ്റ്റേഷന്‍, ചെക്ക് പോയിന്റുകള്‍, വ്യവസായ കേന്ദ്രങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഭീകരാക്രമണം നടത്തിയതിനും രാജ്യദ്രോഹ പ്രവര്ത്തകനങ്ങള്‍ക്കും ആഭ്യന്തര മന്ത്രാലയം ഭീകരരായി പ്രഖ്യാപിച്ചവരാണ് ഏറ്റമുട്ടലില്‍ കൊല്ലപ്പെട്ടതെന്നും മന്‍സൂര്‍ അല്‍ തുര്‍ക്കി പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top