വീണ്ടും ഫെഡറര്‍! മരിന്‍ സിലിച്ചിനെ പരാജയപ്പെടുത്തി ടെന്നീസ് കോര്‍ട്ടിലെ മാന്ത്രികന്‍ സ്വന്തമാക്കിയത് എട്ടാം വിംബിള്‍ഡണ്‍ കിരീടം

റോജര്‍ ഫെഡറര്‍

ലണ്ടന്‍: പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ മലര്‍ത്തിയടിച്ച് റോജര്‍ ഫെഡറര്‍ തന്റെ എട്ടാം വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി. മുപ്പത്തിയഞ്ചാം വയസില്‍ കിരീടം നേടി വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയയാള്‍ എന്ന റെക്കോര്‍ഡും ഈ സ്വിസ് ടെന്നീസ് മാന്ത്രികന്‍ സ്വന്തമാക്കി.

ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളിലെ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കിയ താരം എന്ന റെക്കോര്‍ഡും റോജറിന് സ്വന്തമായി. ഓപ്പണ്‍ കാലത്തെ സാം പ്രസ്സിന്റെയും അമച്ച്വര്‍ കാലത്തെ വില്യം റെന്‍ഷോയുടെയും റെക്കോര്‍ഡാണ് ഫെഡ് എക്‌സ്പ്രസ്സിനുമുന്നില്‍ വഴിമാറിയത്.

6-3, 6-1, 6-4 എന്ന സ്‌കോറിലാണ് സിലിച്ചിനെ ഫെഡറര്‍ ക്രൊയേഷ്യയിലേക്ക് മടക്കിയയച്ചത്. കളിയില്‍ ഒരുസമയത്തും ഫെഡററിനൊത്ത എതിരാളിയാകാന്‍ മരിയന്‍ സിലിച്ചിനായില്ല. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിക്കൊണ്ട് വന്‍ തിരിച്ചുവരവ് നടത്തിയ റോജര്‍ ഫെഡറര്‍ നിലവിന്‍ ലോക റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്താണ്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top