റിയാദില്‍ പരസ്പരം വെടിയുതിര്‍ത്ത യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു

പ്രതീകാത്മക ചിത്രം

റിയാദ് നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു വീട്ടില്‍ നിന്ന് റോഡില്‍ നിര്‍ത്തിയിട്ടുള്ള കാറിലേക്കും കാറില്‍ നിന്ന് വീടുകളിലേക്കും പരസ്പരം വെടിയുതിര്‍ത്ത യുവാക്കളെ സുരക്ഷാ വിഭാഗം പിടികൂടി. ഇന്ന്(ശനി) രാവിലെയാണ് യുവാക്കള്‍ ചേരിതിരിഞ്ഞു വെടിയുതിര്‍ക്കുന്ന വീഡിയോ സമൂഹ മാധ്യങ്ങളില്‍ പ്രചരിച്ചത്.

യുവാക്കള്‍ തമ്മിലുള്ള തര്‍ക്കമാണ് അക്രമത്തിനു പ്രേരിപ്പിച്ചതെന്നും ഒരു വിഭാഗം കാറിലേക്ക് വെടിവെപ്പ് തുടങ്ങിയപ്പോഴാണ് മറുവിഭാഗം കാറില്‍ നിന്നും തിരിച്ചും വെടിയുതിര്‍ത്തതെന്നും പറയപ്പെടുന്നു. റിക്കോര്‍ഡ് വേഗത്തില്‍ എല്ലാ പ്രതികളെയും പിടികൂടാനായത് സുരക്ഷാ വിഭാഗത്തിന് ഏറെ അഭിമാനിക്കാവുന്നതാണ്.

സംഭവത്തിന്റെ നിജസ്ഥിതി താമസിയാതെ തന്നെ റിയാദ് പോലീസ് ഔദ്യോഗികമായി പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോ നവമാധ്യമങ്ങളില്‍ പചരിക്കുന്നത് അന്താരാഷ്ട്ര മാധ്യമങ്ങളില്‍ത്തന്നെ വാര്‍ത്തയായിക്കഴിഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top