കിസ്‌വ നിര്‍മാണം നേരിട്ടുകാണാന്‍ സൗകര്യമൊരുക്കുന്ന ഒക്കാദ് മേളയിലെ പവലിയന്‍ ശ്രദ്ധയാകര്‍ഷിക്കുന്നു

കിസ്‌വ

തായിഫില്‍ നടക്കുന്ന ഒക്കാദ് മേളയില്‍ കിസ്‌വയുടെ നിര്‍മാണ ജോലികള്‍ നേരിട്ടുകാണുവാനുള്ള പ്രത്യേക സൗകര്യം അധികൃതര്‍ ഒരുക്കിയിരിക്കുന്നു. നിരവധി സന്ദര്‍ശകരാണ് കിസ്‌വയുടെ നിര്‍മ്മാണ ഘട്ടങ്ങള്‍ വിവരിക്കുന്ന പവലിയന്‍ സന്ദര്‍ശിക്കാനെത്തുന്നത്. ഒരോ സന്ദര്‍ശകര്‍ക്കും പവലിയനിലുള്ളവര്‍ വിശദമായി വിവരിച്ചു കൊടുക്കുകയും ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

ഇസ്ലാം മതവിശ്വാസികള്‍ വിശുദ്ധമായി കാണുന്ന കഅ്ബയെ പുതപ്പിക്കുന്ന കറുത്ത മൂടുപടമാണ് കിസ്‌വ. മക്കയില്‍ കിസ്‌വ നിര്‍മ്മാണത്തിന് പ്രത്യേക ഫാക്ടറിയുണ്ട്. എന്നാല്‍ തായിഫില്‍ നടക്കുന്ന ഒക്കാദ് മേള സന്ദര്‍ശിക്കുന്നവര്‍ക്ക് കിസ്‌വയുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങള്‍ എങ്ങിനെയൊക്കെയെന്ന് ചോദിച്ചറിയാനുള്ള അവസരവും ലഭിക്കും.

പരുത്തി നൂലും നേരിയ സ്വര്‍ണ്ണ നാരും ഉപയോഗച്ചാണ് കിസ്‌വ നിര്‍മ്മിക്കുന്നത്. കിസ്‌വ നിര്‍മ്മിക്കാനുപയോഗിക്കുന്ന സ്വര്‍ണ്ണത്തിന്റെയും പരുത്തിയുടെയും നാര്, കിസ്‌വയുടെ കറുത്ത തുണിയില്‍ വിവിധ അറബ് വാക്യങ്ങള്‍ കാലിഗ്രാഫിയില്‍ തുന്നിച്ചേര്‍ത്തതതിന്റെ മാതൃക, നെയ്ത്തുയന്ത്രം, നെയ്യുന്ന വിവിധ ഉപകരണങ്ങള്‍ എന്നിവ പവലിയനില്‍ പരിചയപ്പെടാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top