ദുബായ് മെട്രോയ്ക്കായി ഫ്രാന്‍സില്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്നത് 50 ട്രെയിനുകള്‍

ദുബായ് മെട്രോ റെയില്‍

ദുബായി മെട്രോയ്ക്കായി അമ്പത് അത്യാധുനിക ട്രെയിനുകള്‍ ഫ്രാന്‍സില്‍ ഒരുങ്ങുന്നു. റൂട്ട് 2020 ലക്ഷ്യമിട്ടാണ് പുതിയ ട്രെയിനുകള്‍ ഒരുക്കുന്നത്. പുതിയ ട്രെയിനുകളുടെ നിര്‍മ്മാണ പുരോഗതി ആര്‍ടിഎ ഡയറക്ടര്‍ ജനറല്‍ മാത്തര്‍ അല്‍ തായറുടെ നേതൃത്വത്തില്‍ നേരിട്ടെത്തി വിലയിരുത്തി.

ഫ്രഞ്ച് കമ്പനിയായ അല്‍സ്റ്റോമാണ് ദുബായി മെട്രോയുടെ വികസനപ്രവര്‍ത്തയനങ്ങള്‍ക്കായി 50 പുതിയ ട്രെയ്‌നുകള്‍ നിര്‍മ്മിക്കുന്നത്. ചെയര്‍മാന്‍ മാത്തര്‍ അല്‍ തായറുടെ നേതൃത്വത്തില്‍ ഉന്നത ആര്‍ടിഎ ഉദ്യോഗസ്ഥര്‍ ഫ്രാന്‍സില്‍ എത്തി പുതിയ ട്രെയിനുകളുടെ നിര്‍മ്മാണപുരോഗതി വിലയിരുത്തി.

പുതിയതായി നിര്‍മ്മിക്കുന്ന അമ്പതില്‍ പതിനഞ്ച് എണ്ണമാണ് എക്‌സ്‌പോ വേദിയിലേക്ക് നിര്‍മ്മിക്കുന്ന റൂട്ട് 2020 നായി ഉപയോഗിക്കുക. ശേഷിക്കുന്ന മുപ്പത്തിയഞ്ച് ട്രെയിനുകള്‍ ദുബായി മെട്രോയുടെ മറ്റ് വികസനപ്രവര്‍ത്തകനങ്ങള്‍ക്കും ഉപയോഗിക്കും. പുതിയ ട്രെയ്‌നിനുള്ളില്‍ രൂപകല്‍പ്പനയില്‍ കാര്യമായ മാറ്റമാണ് വരുത്തുക. അസാനത്തെ കോച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ളതായിരിക്കും.

സീറ്റുകളുടെ ക്രമീകരണത്തിലും പുതിയ ട്രെയ്‌നുകളില്‍ മാറ്റം ഉണ്ട്. എന്നാല്‍ കോച്ചുകളുടെ പുറമേയുള്ള രൂപകല്‍പ്പന ദുബായി മെട്രോയുടെ നിലവിലെ ഡിസൈനിന് സമാനമായിരിക്കും. അത്യാധുനിക ഡിജിറ്റല്‍ ഡിസ്‌പ്ലേകള്‍ അടക്കം മറ്റ് മാറ്റങ്ങളും പുതിയ ട്രെയ്‌നുകള്‍ക്കുള്ളില്‍ ഉണ്ട്.

2020ല്‍ ദുബായിയില്‍ നടക്കുന്ന വേള്‍ഡ് എക്‌സ്‌പോയോടനുബന്ധിച്ച് പതിനഞ്ച് കിലോമീറ്റര്‍ നീളത്തിലാണ് മെട്രോ വികസിപ്പിക്കുന്നത്. റെഡ്‌ലൈനില്‍ നാഖീല്‍ ഹാര്‍ബീര്‍ ആന്റ് ടവര്‍ സ്റ്റേഷനില്‍ നിന്നും ആണ് എക്‌സ്‌പോ വേദിക്കരുകിലേക്ക് പുതിയ റെയില്‍പാത നിര്‍മ്മിക്കുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top