ആറ് വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകള്‍ ഒരുമിച്ച് പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍:തമിഴില്‍ തിളങ്ങി മലയാളി താരങ്ങള്‍

പുരസ്‌കാരം നേടിയ മലയാളി താരങ്ങള്‍

ചെന്നൈ: കഴിഞ്ഞ ആറ് വര്‍ഷത്തെ തമിഴ് നാട് സംസ്ഥാന അവാര്‍ഡുകള്‍ ഒരുമിച്ച് പ്രഖ്യാപിച്ചു. തമിഴ്‌നാട് സര്‍ക്കാരും സിനിമ രംഗത്തും നിലനിന്നിരുന്ന പ്രശ്‌നങ്ങള്‍ താല്‍കാലിക വിരാമിട്ടാണ് വര്‍ഷങ്ങള്‍ക്ക് ശേഷം സിനിമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. 2009 മുതല്‍ 2014 വരെയുള്ള അവാര്‍ഡുകളാണ് കഴിഞ്ഞ ബുധനാഴ്ച്ച പ്രഖ്യാപിച്ചത്. അവാര്‍ഡ് നേട്ടത്തില്‍ മലയാളി താരങ്ങളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.

പത്മപ്രിയ (2009), അമല പോള്‍ (2010),ലക്ഷമി മേനോന്‍ (2012), നയന്‍താര(2013) എന്നിവര്‍ക്ക് മികച്ച നടിക്കുള്ള പുരസ്‌കാരവും, കാവ്യതലൈവനിലെ പ്രകടനത്തിന് പൃഥ്വിരാജിന് മികച്ച വില്ലനുള്ള പുരസ്‌കാരവും ലഭിച്ചു. നസ്‌റിയ നസീം(നേരം), ശ്വേതാ മേനോന്‍ (ഗായിക), ഉത്തര ഉണ്ണികൃഷ്ണന്‍ (ഗായിക), സന്തോഷ് ശിവന്‍( ഛായഗ്രാഹണം), പട്ടണം റഷീദ് (മേക്കപ്പ്) എന്നിവര്‍ക്കും അംഗീകാരം ലഭിച്ചു.

തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേര്‍സ് തെരഞ്ഞെടുപ്പില്‍ വിജയിച്ച നടന്‍ വിശാല്‍ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ തിരിച്ചുകൊണ്ട് വരുമെന്ന് നേരത്തെ വാഗ്ദാനം ചെയ്തിരുന്നു. പസങ്ക(2009) ,മൈന(2010),വാഗര്‍ സുടവാ(2011), വഴക്ക് എന്‍ 18/19(2012), രാമാനുജന്‍(2013), കുറ്റ്രം കടിത്തല്‍ (2014) എന്നിവയാണ് മികച്ച ചിത്രങ്ങള്‍

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top