“ഇനി നല്ല സുഹൃത്തുക്കള്‍ ആയിരിക്കും”: നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി


നടി സുരഭി ലക്ഷ്മി വിവാഹമോചിതയായി. ഭര്‍ത്താവ് വിപിന്‍ സുധാകറുമായുള്ള ബന്ധം കോഴിക്കോട് കുടുംബകോടതി വഴിയാണ് വേര്‍പിരിഞ്ഞത്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വിപിനാണ് വേര്‍പിരിഞ്ഞ വാര്‍ത്ത പുറത്തുവിട്ടത്.

കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇരുവരും വേര്‍പിരിഞ്ഞ് ജീവിക്കുകയായിരുന്നെന്ന് ഇവരുമായി അടുത്ത കേന്ദ്രങ്ങള്‍ പറയുന്നത്.

“ഇത് അവസാന സെല്‍ഫിയാണ്. ഞങ്ങള്‍ ഡിവോഴ്‌സ് ആയി. കമന്റുകള്‍ ഒന്നും ഇല്ല. ഇനി നല്ല സുഹൃത്തുക്കള്‍ ആയിരിക്കും”. ഇരുവരും ചേര്‍ന്നുള്ള സെല്‍ഫി ചിത്രത്തോടൊപ്പം വിപിന്‍ കുറിച്ചു.

2016 ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയതോടെ അടുത്തിടെ സുരഭി വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നിരുന്നു. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സുരഭിക്ക് അവാര്‍ഡ് ലഭിച്ചത്. ഈ സമയത്ത് സുരഭിയുടെ വിവാഹ ജീവിതത്തെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നു. ഭര്‍ത്താവിനെ കുറിച്ച് സുരഭി ഒന്നും പറയുന്നില്ലെന്നും അതിന്റെ കാര്യം എന്തെന്നുമായിരുന്നു ഏവര്‍ക്കും അറിയേണ്ടിയിരുന്നത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top