‘ഷോക്കിംഗ് ആയ ന്യൂസ്’ അറിഞ്ഞ, എല്ലാവര്‍ക്കും ‘ഐശ്വര്യം’ നേര്‍ന്ന ദിലീപ്; നടിയെ ആക്രമിച്ച സംഭവത്തിലെ അമ്മയുടെ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ ദിലീപിന്റെ പ്രസംഗം ഇങ്ങനെ (വീഡിയോ)

കൊച്ചി: പ്രമുഖ നടി കാറില്‍ ആക്രമിക്കപ്പെട്ടതിനോടനുബന്ധിച്ച് ദിലീപ് പ്രസംഗിച്ചത് ആന്റോ ജോസഫ് വിളിച്ചുപറഞ്ഞപ്പോഴാണ് സംഭവം അറിഞ്ഞതെന്നായിരുന്നു. സിനിമയുമായി ബന്ധപ്പെട്ട് ഇങ്ങനെ സംഭവിച്ചു എന്നതിലപ്പുറം നമ്മുടെ നാട്ടില്‍ ഇങ്ങനെ സംഭവിച്ചുവെന്നതായിരുന്നു ദിലീപിന്റെ വിഷമം. വാര്‍ത്താ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ വളച്ചൊടിക്കരുത് എന്നൊരുപദേശവും ദിലീപ് നല്‍കി.

ഇങ്ങനെയൊന്ന് ഇനി ഉണ്ടാവാതിരിക്കാന്‍ നമുക്ക് ഒരുമിച്ച് നില്‍ക്കാമെന്നൊരു വിചിത്രമായ ആഹ്വാനവും ദിലീപ് നല്‍കി. ദൈവത്തിന്റെ സ്വന്തം നാട്ടില്‍ ഇങ്ങനെ ഉണ്ടായതും അദ്ദേഹത്തിന് വിഷമമായി. പ്രസംഗം ഉപസംഹരിച്ചതാകട്ടെ എല്ലാവര്‍ക്കും ഐശ്വര്യം നേര്‍ന്നും. ഇങ്ങനെ അത്യന്തം കൗതുകകരമായ രീതിയിലുള്ള പ്രസംഗംതന്നെ ഏവരും ശ്രദ്ധിച്ചിരുന്നു.

മഞ്ജു വാര്യര്‍ അതേ അവസരത്തില്‍ത്തന്നെ സംഭവം ഒരു ക്രിമിനല്‍ ഗൂഢാലോചനയാണെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. ഗൂഢാലോചന തെളിയിക്കപ്പെടണമെന്ന് മഞ്ജു പറഞ്ഞു. ഇത് സധൈര്യം സ്വീകരിച്ച ഒരു നിലപാട് തന്നെയായിട്ടാണ് അന്ന് വിലയിരുത്തപ്പെട്ടത്. ഇന്ന് ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്ത സംഭവം മഞ്ജുവിന്റെയും വുമണ്‍ ഇന്‍ സിനിമാ കളക്ടീവിന്റെയും നിലപാടുകളെ അരക്കിട്ടുറപ്പിക്കുന്നു.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ആദ്യം പൊലീസ് ക്ലബ്ബില്‍ ദിലീപിനെയും നാദിര്‍ഷയേയും പൊലീസ് 13 മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു. അപ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്യാന്‍ ചില ഉദ്യോഗസ്ഥര്‍ തീരുമാനിച്ചിരുന്നെങ്കിലും നൂലിഴ വ്യത്യാസത്തില്‍ ദിലീപ് അറസ്റ്റില്‍നിന്ന് ഒഴിവായിരുന്നു.

എന്നാല്‍ പിന്നീട് പൊലീസ് ചെയ്തത് ദിലീപിന് ആശ്വസിക്കാന്‍ സമയം കൊടുക്കുക എന്നതായിരുന്നു. ആദ്യ ഘട്ടത്തില്‍ മുന്‍കൂര്‍ ജാമ്യത്തിന് ദിലീപ് ശ്രമിക്കുകയും എന്നാല്‍ പിന്നീട് അറസ്റ്റ് ഉണ്ടാവില്ല എന്ന ധാരണയാല്‍ ദിലീപ് മുന്‍കൂര്‍ ജാമ്യശ്രമം ഉപേക്ഷിച്ചു. എന്നാല്‍ ഞെട്ടിക്കുന്ന രീതിയില്‍ അതി വിദഗ്ധമായി പൊലീസ് നീങ്ങുകയും അറസ്റ്റില്‍ കലാശിക്കിക്കുകയുമായിരുന്നു.

മഞ്ജുവാര്യര്‍ പറഞ്ഞത് താഴെ കാണാം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top