‘ഇത് മലയാള സിനിമ ഇന്നേവരെ സഞ്ചരിക്കാത്ത വഴി’ ടിയാനെ പ്രശംസിച്ച് സംവിധായകന്‍ ജീത്തു ജോസഫ്‌

ഫയല്‍ ചിത്രം

പ്രഥ്വിരാജ് ദൈവത്തിന്റെ പോരാളിയായെത്തുന്ന ടിയാനെ പ്രശംസിച്ച് സംവിധായകന്‍ ജീത്തുജോസഫ്. ചിത്രം വളരെ വ്യത്യസ്ഥമാണെന്നാണ് ജീത്തുജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

ടിയാന്‍ ചിത്രം വ്യത്യസ്ഥമാണ്, മലയാളസിനിമ ഇന്നേവരെ കാണാത്ത വഴിയിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്ന പ്രഥ്വിരാജും, ഇന്ദ്രജിത്തും കഥാപാത്രങ്ങളെ പൂര്‍ണതയോടെയാണ് അവതരിപ്പിച്ചത്. ജീത്തുജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മലയാളസിനിമ ആസ്വാദകര്‍ക്ക് കാഴ്ചയുടെ വിരുന്നൊരുക്കിയ ടിയാന്‍ ടീമിന് എല്ലാവിധ ആശംസകള്‍ നേരുന്നുവെന്നും ജീത്തുജോസഫ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

പ്രഥ്വിരാജിന്റെ ചിത്രം മികച്ച പ്രതികരണത്തോടെ തിയ്യറ്ററില്‍ മുന്നേറികൊണ്ടിരിക്കുകയാണ്. പ്രേക്ഷകര്‍ വളരെ ആകാംഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ടിയാന്‍. മുരളീഗോപിയുടെ തിരക്കഥയില്‍, കൃഷ്ണകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പത്മപ്രിയ, മുരളീഗോപി, അനന്യ, സുരാജ് വെഞ്ഞാറമ്മൂട്, ഷൈന്‍ ടോം ചാക്കോ എന്നിങ്ങനെ വലിയ താരനിര തന്നെയുണ്ട് ടിയാനില്‍. ഗോപി സുന്ദറിന്റേതാണ് ഗാനങ്ങള്‍. പൂനെ, മുംബൈ, നാസിക്ക് എന്നിവിടങ്ങളില്‍ ചിത്രീകരിച്ചിരിക്കുന്ന ചിത്രം 15 കോടി മുതല്‍ മുടക്കിലാണ് നിര്‍മ്മിക്കുന്നത്. വണ്ണം കൂട്ടി, കട്ടതാടിയുമായി ഇന്ദ്രജിത്ത് എത്തുമ്പോള്‍, സാള്‍ട്ട് ആന്റെ് പെപ്പര്‍ ലുക്കിലാണ് പൃഥ്വിരാജ്.

  റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ചിത്രം വലീയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ കാത്തിരുന്നത്.ഹിന്ദിയുടെ നാട്ടില്‍ ചിത്രീകരിച്ച ഈ സിനിമയില്‍ 2015ലെ കുംഭമേളയുടെ പശ്ചാത്തലത്തില്‍ അതീവ രഹസ്യമായി ചിത്രീകരിച്ച രംഗങ്ങളും ഉണ്ടെന്നാണ് വിവരം

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top