ജിഎസ്ടി നിരക്കുകള്‍ കണ്ടെത്താന്‍ കേന്ദ്രത്തിന്റെ പുതിയ ആപ്പ്

അരുണ്‍ ജെയ്റ്റ്ലി ആപ്പ് പരിശോധിക്കുന്നു
ജിഎസ്ടി നിലവില്‍ വന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കുള്‍പ്പെടെ വില വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ ഇത് വ്യാപാരികളുടെ തന്ത്രമാണെന്നും യതാര്‍ത്ഥത്തില്‍ വില കുറയുകയുമാണ് വേണ്ടതെന്നുമാണ് സര്‍ക്കാര്‍ വാദം. ഇത്തരം ആശയക്കുഴപ്പം ഒഴിവാക്കാന്‍ പുതുവഴികണ്ടുകഴിഞ്ഞു കേന്ദ്രസര്‍ക്കാര്‍.
ജിഎസ്ടി റേറ്റ് ഫൈന്‍ഡര്‍ എന്ന പുത്തന്‍ ആപ്ലിക്കേഷന്‍ ഇനിമുതല്‍ ആന്‍ഡ്രോയ്ഡ് പ്ലേസ്റ്റോറില്‍ ലഭ്യമാകും. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ആപ്പ് പുറത്തിറക്കിയത്. ഇതോടെ പൊതുജനങ്ങള്‍ക്ക് ഏത് ഉത്പ്പന്നത്തിന്റെയും നികുതി നേരിട്ടറിയാം.
1200ഓളം ഉത്പന്നങ്ങളുടെ നിരക്കുകള്‍ ജിഎസ്ടി റേറ്റ് ഫൈന്‍ഡര്‍ ആപ്പ് വഴി അറിയാന്‍ സാധിക്കും. നിലവില്‍ ആന്‍ഡ്രോയിഡ് ഫോണുകളില്‍ മാത്രം ലഭ്യമാക്കുന്ന തരത്തിലാണ് ആപ്പ് ഉടന്‍ തന്നെ ആപ്പിള്‍, വിന്‍ഡോസ് ഫോണുകളിലും എത്തും. ജൂലൈ ഒന്നിനാണ് കേന്ദ്രസര്‍ക്കാര്‍ രാജ്യത്തു ചരക്ക് സേവന നികുതി നടപ്പാക്കിയത്.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക