ചര്‍ച്ചയ്ക്കിടെ ഫീഷറിസ് കമ്മീഷണര്‍ക്കു നേരെ കോണ്‍ഗ്രസ് എംഎല്‍എ മീന്‍ എറിഞ്ഞു

നിതീഷ് റാണെ

മുംബൈ: മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഫീഷറീസ് അഡീഷണല്‍ കമ്മീഷണര്‍ക്കുനേരെ കോണ്‍ഗ്രസ് എംഎല്‍എ മീന്‍ എറിഞ്ഞു. സിന്ധുദുര്‍ഗ് ജില്ലയിലെ കണ്‍കാവലിയില്‍ നിന്നുള്ള എംഎല്‍എ നിതീഷ് റാണെയാണ് കമ്മീഷണര്‍ക്ക് നേരെ മീന്‍ എറിഞ്ഞത്. മുന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി നാരായണ്‍ റാണെയുടെ മകനാണ് നിതീഷ് റാണെ.

കോണ്‍ഗ്രസ് എംഎല്‍എയെ റാണ മീന്‍ എറിയുന്ന ദൃശ്യങ്ങള്‍ പ്രദേശിക ചാനലാണ് പുറത്തുവിട്ടത്. റാണെ കമ്മിഷണറോട് സംസാരിക്കുന്നത് വീഡിയോയില്‍ കാണാം, ചര്‍ച്ചയ്ക്കിടെ പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട റാണെ മേശപ്പുറത്തിരിക്കുന്ന മീന്‍ എടുത്ത് കമ്മീഷണറെ എറിയുന്നതായി കാണാം.

രണ്ടുതരം മത്സത്തൊഴിലാളികളാണ് സിന്ധുദുര്‍ഗിലുള്ളത്. പരമ്പരാകതമായി മത്സ്യബന്ധനം നടത്തുന്നവരും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവരും. ഇരു വിഭാഗക്കാര്‍ക്കും മത്സബന്ധനത്തിനായി പ്രത്യേകം സ്ഥലങ്ങള്‍ സര്‍ക്കാര്‍ അനുവദിച്ചു നല്‍കിയിട്ടുണ്ട്. എന്നാല്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്നവര്‍ അവരുടെ യന്ത്രബോട്ടുകള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക് പതിച്ച് നല്‍കിയ പ്രദേശത്തേക്ക് കടന്നുകയറി അവരുടെ ഉപജീവനത്തിന് തടസ്സം സൃഷ്ടിച്ചുവെന്നാണ് റാണെ ആരോപിക്കുന്ന

സര്‍ക്കാര്‍ നിയമനം കര്‍ശനമായി നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഞങ്ങള്‍ പോയത്, എന്നാല്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് നഷ്ടമുണ്ടാക്കുന്നില്ല എന്നരീതിയിലുള്ള അസംബന്ധ സംസാരമാണ് കമ്മീഷണറുടെ ഭാഗത്തുനിന്നുമുണ്ടായത്. ഈ പെരുമാറ്റമാണ് തന്നെ പ്രകോപിപ്പിച്ചെന്നാണ് റാണെയുടെ വിശദീകരണം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top