‘കോമഡി കളിച്ച് എല്ലായിടത്തും രക്ഷപ്പെടാന്‍ കഴിയില്ല എന്ന് ഓര്‍ക്കണം’,ദയവു ചെയ്ത് പൊട്ടന്‍ കളിക്കരുതെന്നും ഇന്നസെന്റിനോട് വിനയന്‍

ഫയല്‍ ചിത്രം

ചലച്ചിത്ര മേഖലയില്‍ ലൈംഗിക ചൂഷണമില്ല എന്ന അമ്മ പ്രസിഡന്റ് ഇന്നസെന്റിന്റെ അഭിപ്രായത്തെ വിമര്‍ശിച്ചുകൊണ്ട് സംവിധായകൻ വിനയൻ. തന്റെ ഫെയ്സ്ബുക്ക് പേജിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. ഇത്രമാത്രം വിവരദോഷങ്ങളും സ്ത്രീ വിരുദ്ധ പ്രസ്താ വനകളും വീണ്ടും വീണ്ടും വിളമ്പി സാംസ്കാരിക കേരളത്തെ മലീമസമാക്കാൻ നിങ്ങൾക്കിത് എന്ത്  പറ്റിയെന്നാണ് വിനയൻ ഫെയ്സ്ബുക്ക് കുറിപ്പി  ചോദിക്കുന്നത്.

സിനിമാ രംഗത്തേ വൃത്തികേടുകളും അപജയങ്ങളും,തുറന്നു പറയാൻ തയ്യാറായ പെൺകുട്ടികളേ താങ്കൾ ആവർത്തിച്ച് അപമാനിക്കുകയാണ് ഇപ്പോൾ ചെയ്യുന്നത്. ഇന്നു മലയാളത്തിലുള്ള ഏറ്റവും പ്രഗൽഭരായ നടിമാരിൽ ഒരാളായ പാർവ്വതി പറഞ്ഞ അഭിപ്രായത്തേപ്പറ്റി മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ നിങ്ങൾ പറഞ്ഞ മറുപടി തരം താണതും കുറ്റകരമായതുമാണെന്നാണ് വിനയൻ ആരോപിക്കുന്നത്. ഏതെങ്കിലും നടിക്ക് അങ്ങനെ കിടക്ക പങ്കിടേണ്ടി വരുന്നെങ്കിൽ അതവരുടെ കൈയ്യിലിരുപ്പു കൊണ്ടായിരിക്കും എന്ന തികഞ്ഞ സ്ത്രീ വിരുദ്ധത പറഞ്ഞ താങ്കൾ അമ്മയുടെ പ്രസിഡന്റെ മാത്രമല്ല ചാലക്കുടിയിലേ പാലമെൻെറിലേക്കുള്ള ജനപ്രതിനിധികൂടിയാണ് എന്നോർത്താൽ കൊള്ളാമെന്നും അദ്ദേഹം പറയുന്നു.  

അന്തരിച്ച മഹാനായ സാസ്കാരിക നായകൻ സുകുമാർഅഴീക്കോട് താങ്കളുടെ ഇന്നസൻെറന്ന പേരിനേ പറ്റി പറഞ്ഞ വിവരണം ഞാനിവിടെ ആവർത്തിക്കുന്നില്ല.  അത് താങ്കൾ അന്വർത്ഥമാക്കരുത്.  ദയവു ചെയ്ത് ഇനിയും പൊട്ടൻ കളിക്കരുതെന്നും വിനയൻ ഇന്നസെന്റിനോട് പറയുന്നു

ഒൻപതു വർഷമായി എനിക്കെതിരേ നടന്ന അപ്രഖ്യാപിത വിലക്കുകളേപ്പറ്റി പലപ്രാവശ്യം ഞാൻ പറഞ്ഞപ്പോഴും എനിക്കൊന്നുമറിയില്ല വിനയാ എന്നു നിഷ്കളങ്കനായി  പറഞ്ഞ ഇന്നസെന്റ ചേട്ടനേ ഞാനിപ്പോൾ ഒാർത്തുപോകുന്നു. കോംപറ്റീഷൻ കമ്മീഷൻ ഒാഫ് ഇന്ത്യ ഫൈൻ അടിക്കുന്നതു വരെ താങ്കൾക്ക് ഒന്നും മനസ്സിലായിരുന്നില്ല എന്നും വിനയൻ പറയുന്നു. എൻെറ മനസ്സിൽ തോന്നിയ പ്രതികരണം ഞാൻമിതമായഭാഷയിൽ പറഞ്ഞെന്നേയുള്ളൂവെന്നും അദ്ദേഹം പോസ്റ്റിൽ പറയുന്നുണ്ട്.

ഇതിന് ഇനി മുകേഷിനെ പോലുള്ളവരേക്കൊണ്ട് എന്നേ വിരട്ടരുതെന്നും വിനയൻ പറയുന്നു.  അമ്മയേപ്പറ്റി അക്ഷരം മിണ്ടിയാൽ വീണ്ടും വിലക്കുമെന്ന് മുകേഷ് അദ്ദേഹമാണല്ലോ അമ്മയുടെ ജനറൽ ബോഡിയിൽ പറഞ്ഞത് വിനയൻ പറയുന്നു. ഇന്നസൻറു ചേട്ടനെ കൂടുതൽ എഴുതി വിഷമിപ്പിക്കുന്നില്ല എന്നും എന്നാൽ. കോമഡി കളിച്ച് എല്ലായിടത്തും രക്ഷപെടാൻ കഴിയില്ലാ എന്നത് താങ്കൾ ഒാർക്കണമെന്നും വിനയൻ പോസ്റ്റിൽ വ്യക്തമാക്കുന്നു. 

വിനയൻറെ പോസ്റ്റിന്റെ പൂർണ്ണരൂപം

താന്‍ അമ്മയുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചില്ലെന്ന് പറയുന്നതിന് വേണ്ടി വിളിച്ചു ചേര്‍ത്ത വാര്‍ത്തസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയിലായിരുന്നു സിനിമ ലൈംഗിക മുക്ത മേഖലയാണെന്ന് ഇന്നസെന്റ് പറയുന്നത്. ഇന്നസെന്റിനെതിരെ സിനിമയിലെ വനിത കൂട്ടായ്മയും രംഗത്തെത്തിയിരുന്നു. സിനിമയില്‍ ലൈംഗിക ചൂഷണം ഇല്ലെന്ന് പറഞ്ഞ ഇന്നസെന്റ് കണ്ണടച്ച് ഇരുട്ടാക്കി പ്രസ്താവന നടത്തരുതെന്നും ഡബ്ലുസിസി പറഞ്ഞിരുന്നു.

പുതുമുഖങ്ങളില്‍ പലരും പല പീഡനങ്ങള്‍ക്കും വിധേയമാകുന്നുണ്ട്. നിലവിലുള്ള സാമൂഹ്യബന്ധങ്ങള്‍ സിനിമയിലും അതേപടി പ്രതിഫലിക്കുന്നുണ്ട്.
സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് ഹേമ ഇതേകുറിച്ച് പരിശോധിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡബ്ലുസിസി പ്രതികരിച്ചിരുന്നു. ഇന്നസെന്റിന്റെ നിലപാടിനോട് ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വനിത കൂട്ടായ്മ രംഗത്തെത്തിയത്.

മലയാളത്തിലെ പ്രമുഖ നടിമാരില്‍ പലരും ഇത്തരം പരാതികളുമായി വരുന്നില്ലേയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഇന്നസെന്റ്.

സിനിമക്കാര്‍ തങ്ങളോട് മോശമായി പെരുമാറിയെന്ന് നടിമാരില്‍ ആരും പരാതിപ്പെട്ടിട്ടില്ല. അതൊക്കെ പഴയ കാലമാണ്. ഇപ്പോള്‍ ആരെങ്കിലും മോശമായി പെരുമാറിയാല്‍ അവര്‍ മാധ്യമപ്രവര്‍ത്തകരോട് വിവരം പറയും. അതില്‍ ചില മോശപ്പെട്ട ആളുകള്‍ ചിലപ്പോള്‍ കിടക്ക പങ്കിട്ടെന്ന് വരാമെന്നായിരുന്നു. ഇന്നസെന്റ് പ്രതികരിച്ചത്.

തൃശൂരിലെ വീട്ടില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്ത സമ്മേളനത്തിലാണ് സിനിമയില്‍ കാസറ്റിംഗ് കൗച്ച് നിലനില്‍ക്കുന്നില്ല എന്ന് ഇന്നസെന്റ് വ്യക്തമാക്കിയത്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top