12 വയസ്സുകാരന്‍ ബസ്സ് ഓടിച്ചത് 10 കിലോമീറ്റര്‍; അരമണിക്കൂറിന് ശേഷം പൊലീസ് എത്തി, നേരെ പൊലീസ് സ്‌റ്റേഷനിലേക്ക്

ബസ് ഓടിക്കുന്ന കുട്ടി

ഗാങ്ഷ്വു: ചൈനയില്‍ 12 വയസുകാരന്‍ ബസ് തട്ടിയെടുത്ത് ഓടിച്ചു. തെക്ക്കിഴക്കന്‍ ചൈനീസ് നഗരമായ ഗാങ്ഷ്വുവില്‍ വെള്ളിയാഴ്ചയാണ് സംഭവം. വഴിയാത്രക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി കുട്ടിയെ സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു.

12 വയസുകാരന്‍ 10 കിലോമീറ്ററോളം ദൂരം ബസ് ഓടിച്ചതായാണ് ദ്യക്‌സാക്ഷികള്‍ പറയുന്നത്. ഏകദേശം 40 മിനിട്ടോളം ദൂരമാണ് കുട്ടി ബസ് ഓടിച്ചതെന്നാണ് ചൈനീസ് പ്രാദേശിക മാധ്യമം മൊര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്ത്.

ബസ് ഓടിക്കുന്ന കുട്ടി

ആളൊഴിഞ്ഞ ബസ് കുട്ടി അനായാസമായി ഓടിക്കുകയായിരുന്നു എന്ന് ദ്യക്‌സാക്ഷികള്‍ പറഞ്ഞു. ആളൊഴിഞ്ഞ ബസ് കുട്ടി ഓടിക്കുന്ന ദൃശ്യം കാഴ്ച്ചക്കാരില്‍ ചിലരില്‍ ആദ്യം അമ്പരപ്പ് സൃഷ്ടിച്ചു.

കുട്ടിയെ പൊലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും പ്രായം കണക്കിലെടുത്ത് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു. എന്നാല്‍ ആരാണ് കുട്ടിയെ വാഹനം ഓടിക്കാന്‍ പഠിപ്പിച്ചടെന്ന് വ്യക്തമല്ല. കുട്ടി ഇതിന് മുന്‍പും വാഹനം ഓടിച്ചിട്ടുള്ളാതായി റെക്കോളുകള്‍ ഉണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോയിലെ ഗ്ലാസിലൂടെ കുട്ടി ബസ്സ് ഓടിക്കുന്നത് നമുക്ക് കാണാം.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top