അവിശ്വസനീയ വിലക്കുറവില്‍ 4 ജി ഫോണുമായി ജിയോ

ഫയല്‍ ചിത്രം

മുംബൈ: മൊബൈല്‍ ഡാറ്റായില്‍ അവശ്വസനീയമായ ഓഫറുകള്‍ നല്‍കിയ റിലയന്‍സ് ജിയോയുടെ 4ജി ഫീച്ചര്‍ ഫോണ്‍ ഈ മാസം പുത്തിറക്കിങ്ങിയേക്കും. 500 രൂപയാവും ഫോണിന്റെ വിലയെന്നാണ് സൂചന.

ജൂലൈ 21ന് നടക്കുന്ന് വാര്‍ഷിക ജനറല്‍ മീറ്റിങ്ങില്‍ ഫോണ്‍ പുറത്തിറക്കുന്നതായി പ്രഖ്യപിക്കാന്‍ സാധ്യത ഉള്ളതായി എകണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യയിലെ മൂന്നില്‍ രണ്ട് ഉപഭോക്താക്കളും അടുത്ത 12 മാസത്തിനുള്ളില്‍ ഫോണ്‍ മാറാനിരിക്കെ ജിയോയുടെ 4ജി ഫോണിന് പിന്‍തുണ ലഭിക്കുമെന്ന്
വിശ്വസിക്കുന്നതായി വക്താക്കള്‍ പറഞ്ഞു. ഉയര്‍ ബാറ്ററി ക്ഷമതയും മെമ്മറിയും ഫോണിന് അവകാശപ്പെടുന്നു.

കഴിഞ്ഞ ഏപ്രില്‍ 11ന് പ്രഖ്യാപിച്ച 84 ദിവസത്തെ ധന്‍ധനാധന്‍ ഓഫറിന്റെ കാലാവധി അവസാനിക്കാനിരിക്കെ, പുതിയ താരിഫ് പ്ലാന്‍ ഈ മാസം അവസാനം തന്നെ അവതരിപ്പിച്ചേക്കും.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top