‘പ്രിയപ്പെട്ട അപ്പു, നീ സിനിമയില്‍ തകര്‍ത്ത് മുന്നേറുമെന്ന് അറിയാം’; പ്രണവിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍

ദുല്‍ഖര്‍ സല്‍മാന്‍, പ്രണവ്

സിനിമയില്‍ നായകനായി അരങ്ങേറുന്ന പ്രണവ് മോഹന്‍ലാലിന് ആശംസകളുമായി ദുല്‍ഖര്‍ സല്‍മാന്‍. ഫെസ്ബുക്കിലെഴുതിയ കുറിപ്പിലാണ് പ്രണവിന് ദുല്‍ഖര്‍ ആശംസയറിച്ചത്. പ്രണവ് നായകനാകുന്ന ചിത്രം ‘ആദി’യുടെ ടീസറും പോസ്റ്റിനൊപ്പം ദുല്‍ഖര്‍ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതിനോടകം വൈറലായി.

പ്രിയപ്പെട്ട അപ്പു എന്ന് സംബോധന ചെയ്താണ് ദുല്‍ഖറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. പുതിയ ചിത്രത്തിനായി തയ്യാറെടുക്കുന്ന അപ്പുവിന് എല്ലാവിദ ആശംസകളും നേരുന്നുവെന്ന് ദുല്‍ഖര്‍ കുറിച്ചു. സ്റ്റണ്ട് സീനുകള്‍ക്കായി നീയെടുക്കുന്ന തയ്യാറെടുപ്പുകളെക്കുറിച്ച് അറിയാം. നിന്റെ കടന്നുവരവ് എല്ലാവര്‍ക്കും മനോഹരമായ ഒരു അനുഭവമായിരിക്കും. നീ സിനിമയില്‍ തകര്‍ത്ത് മുന്നേറുമെന്ന് നമുക്കെല്ലാം അറിയാമെന്നും ദുല്‍ഖര്‍ കുറിച്ചു.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ആദി. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ ചിത്രം എന്ന നിലയില്‍ ഇതിനോടകം തന്നെ ‘ആദി’ ശ്രദ്ധിക്കപ്പെട്ടു. സിനിമയില്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന പ്രണവിന് ആശംസകള്‍ അറിയിച്ച് മോഹന്‍ലാല്‍ നേരത്തേ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top