പള്ളിക്കുമുന്‍പില്‍ യുവജനങ്ങള്‍ക്കൊപ്പം ഇടവക വൈദികന്റെ ഡാന്‍സ് വൈറല്‍

വൈദികന്റെ ഡാന്‍സ് (ഉള്‍ചിത്രം: ഫാദര്‍ മെര്‍ട്ടണ്‍ ഡിസില്‍വ)

കൊച്ചി: ഇടകയിലെ യുവജനങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്ന വൈദികന്റെ ദൃശ്യം വൈറലാകുന്നു. ജൂണ്‍ 27 ന് ഫെയ്‌സ് ബുക്കില്‍ പോസ്റ്റുചെയ്ത വീഡിയോ ദൃശ്യം ഇതിനകം രണ്ടേകാല്‍ ലക്ഷത്തിലധികം ആളുകള്‍ കണ്ടു കഴിഞ്ഞു. ഷൈന്‍ ആന്റണി എന്നയാളാണ് വൈദികന്റെ ഡാന്‍സ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

പള്ളിയുടെ പ്രധാനവാതിലിനു മുന്നിലെ വരാന്തയില്‍ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം ഫ്‌ളാഷ് മോബിനായി ഒത്തുകൂടുന്നതാണ് ദൃശ്യത്തില്‍ ആദ്യം. ഇവര്‍ ഡാന്‍സ് തുടങ്ങുന്നതോടെ ഒരു വശത്തു നിന്ന് വൈദികന്‍ എത്തി യുവജനങ്ങളുടെ ഡാന്‍സിനൊപ്പം ചേരുകയും കൃത്യമായി ചുവടുവയ്ക്കുകയുമാണ്.

മെര്‍ട്ടണ്‍ ഡിസില്‍വ എന്ന വൈദികനാണ് യുവജനങ്ങള്‍ക്കൊപ്പം ഡാന്‍സ് ചെയ്യുന്നത്. കൊച്ചി വൈപ്പിന്‍ എടവനക്കാട് പള്ളിയിലെ സഹവികാരിയാണ് ഇദ്ദേഹം. എടവനക്കാട് പള്ളിക്കു മുന്‍പിലാണ് ഫ്‌ളാഷ് മോബ് അരങ്ങേറുന്നത്. വൈദികന്റെ നൃത്തം, പള്ളിക്കു മുന്‍പില്‍ ഇത് കാണാന്‍ കൂടിയവര്‍ പ്രോത്സാഹിപ്പിക്കുന്നതും ദൃശ്യത്തിലുണ്ട്. തന്റെ നീണ്ട ളോഹയൊന്നും കൃത്യമായ നൃത്തച്ചുവടുകള്‍ വയ്ക്കുന്നതിന് ഫാദര്‍ മെര്‍ട്ടണ്‍ ഡിസില്‍വയ്ക്ക് തടസമായില്ല. 56 സെക്കന്‍ഡാണ് ദൃശ്യത്തിന്റെ ദൈര്‍ഘ്യം.

ദേ വേറൊരു അച്ചന്റെ ഡാൻസ്എടവനക്കാട് പള്ളിയിലെ കൊച്ചച്ചന്റെ കിടിലൻ ഡാൻസ്….Fr Merton D Silva

Posted by Shine Antony on Monday, June 26, 2017

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top