നടി ആക്രമിക്കപ്പെട്ട കേസ്: അന്വേഷണം നടക്കുന്നത് സംഘടിത കുറ്റകൃത്യം എന്ന നിലയിലെന്ന് ആഷിക് അബു

ആഷിഖ് അബു

കൊച്ചി: കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിനിരയായ കേസിന്റെ അന്വേഷണം നടക്കുന്നത് സംഘടിത കുറ്റകൃത്യം എന്ന നിലയിലെന്ന് സംവിധായകന്‍ ആഷിക് അബു. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വരുമ്പോള്‍ ഇക്കാര്യമാണ് ബോധ്യമാകുന്നത്. സിനിമ മേഖലയിലെ ഇതുവരെയുള്ള ചരിത്രം പരിശോധിക്കുകയാണെങ്കില്‍ ഇത്തരത്തിലൊരു സംഭവം ആദ്യമാണ്. സിനിമ നല്‍കുന്ന സമ്പത്തും ആനുകൂല്യങ്ങളും മറ്റും ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത് എന്നത് ഞെട്ടിക്കുന്നതാണ്. സിനിമ മേഖലയില്‍ ചില ക്രിമിനല്‍ ആക്ടിവിറ്റികള്‍ കണ്ടുവരുന്നുവെന്നും ആഷിക് റിപ്പോര്‍ട്ടറിന്റെ ന്യൂസ് നൈറ്റില്‍ പറഞ്ഞു. കേസില്‍ നിയമം നിയമത്തിന്റെ വഴിക്കു പോകുന്നു എന്ന് വിശ്വിസിക്കുന്നു. നിലവില കേസന്വേഷണം ആശ്വാസം നല്‍കുന്നതെന്നും ആഷിക് അബു വ്യക്തമാക്കി.

നടിക്ക് സംഭവിച്ചതിന് ആരൊക്കെയോ പ്രവര്‍ത്തിച്ചിട്ടുണ്ട് എന്ന് വേണം കരുതാന്‍. ഇതൊരു ഓര്‍ഗനൈസഡ് ക്രൈമാണ്. ഇമോഷണന്‍ സെന്റിമെന്‍സിന്റെ പുറത്തുണ്ടായ ഒന്നായി ഇതിനെ കാണാന്‍ കഴിയില്ല. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെങ്കിലും അവരെ പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാരും പൊലീസ് സംവിധാനങ്ങളും കാര്യമായി പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നതെന്നും ആഷിക് പറഞ്ഞു.

താന്‍ സിനിമയില്‍ വരുന്നത് 2002 ല്‍ ആണ്. അന്നത്തെ സിനിമയല്ല ഇന്നത്തെ സിനിമ. മലയാള സിനിമ മേഖല ആകെ മാറി. ജനാധിപത്യപരമായി ഒരു തീരുമാനവും കൈക്കൊള്ളാന്‍ കഴിയാത്ത സംഘടനകളാണ് സിനിമയിലുള്ളത്. തങ്ങള്‍ മാത്രം തീരുമാനം എടുത്താല്‍ മതിയെന്ന അഹങ്കാരമാണുള്ളത്. മറ്റാര്‍ക്കും ഒന്നും പറയാന്‍ അവസരമില്ല. കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ ജനറല്‍ ബോഡി യോഗത്തില്‍ കാണാന്‍ കഴിഞ്ഞത് അത്തരത്തില്‍ ഒന്നാണ്. ജനാധിപത്യവ്യവസ്ഥയെ ചോദ്യം ചെയ്യുന്ന അവസ്ഥ. തന്നെ സംബന്ധിച്ചിടത്തോളം പ്രതിഷേധമുണ്ടെന്നും ആഷിഖ് പറഞ്ഞു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top