റെയിഞ്ച് റോവര്‍ ഓടിക്കാനും രണ്ട് ചക്രം മതി; വീഡിയോ കൗതുകമാകുന്നു

വീഡിയോയില്‍ നിന്നുള്ള ദൃശ്യം
റെയിഞ്ച് റോവര്‍ വാഹന പ്രേമികളുടെ ഇഷ്ട വാഹനമാണ്. ആരും സ്വന്തമാക്കാന്‍ കൊതിക്കുന്ന വാഹനം. എന്നാല്‍ അതുപയോഗിച്ച് ഒരു അഭ്യാസം തന്നെ കാഴ്ച്ചവച്ചിരിക്കുകയാണ് റേസിംഗ് ഡ്രൈവര്‍ ടെറി ഗ്രാന്‍ഡ്.
രണ്ടേകാല്‍ ടണ്ണിലധികം ഭാരമുളള വാഹനമാണ് റെയിഞ്ച് റോവര്‍ സ്പോര്‍ട്ട്. ഇതാണ് ടെറിയും കൂട്ടരും പുഷ്പം പോലെ രണ്ട് ടയറുകള്‍ മാത്രം ഉപയോഗിച്ച് ഓടിച്ചത്. ഓടിക്കുന്നതിനിടെ വാഹനത്തിനുള്ളിലുള്ളയാള് ഡോറിലൂടെ പുറത്തെത്തി ആളുകളെ അഭിവാദ്യം ചെയ്യുന്നതും കാണാം.
ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക