തീപ്പിടുത്തങ്ങള്‍ കുറക്കുന്നതിന് നിബന്ധനകള്‍ കര്‍ക്കശമാക്കി ഷാര്‍ജ സിവില്‍ ഡിഫന്‍സ്

പ്രതീകാത്മക ചിത്രം

ഷാര്‍ജ: തീപ്പിടുത്തങ്ങള്‍ കുറക്കുന്നതിന് നിബന്ധനകള്‍ കര്‍ക്കശമാക്കി ഷാര്‍ജ സിവില്‍ ഡിഫന്‍സ്.അഗ്നി സുരക്ഷ സംവിധാനങ്ങളടെ അപര്യാപ്തയാണ് തീപിടുത്തതിന് കാരണം എങ്കില്‍ കെട്ടിട ഉടമക്ക് അന്‍പതിനായിരം ദിര്‍ഹം വരെ പിഴ ചുമത്തുമെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് മുന്നറിയിപ്പ് നല്‍കി.പിഴ കൂടാതെ തീ അണക്കുന്നതിന് വേണ്ടിവരുന്ന ചിലവും കെട്ടിട ഉടമ വഹിക്കേണ്ടി.

ചൂടു വര്‍ദ്ധിച്ചതോടെ കെട്ടിടങ്ങള്‍ക്കും വെയര്‍ഹൗസുകള്‍ക്കും തീപിടിക്കുന്നതും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഷാര്‍ജ സിവില്‍ ഡിഫന്‍സ് പുതിയ നിയമം നടപ്പിലാക്കുന്നത്.ഇന്നലെ നിലവില്‍ വന്ന പുതിയ നിയമപ്രകാരം തീപിടുത്തമുണ്ടായ കെട്ടിടത്തില്‍ അഗ്നിസുരക്ഷ നിയമങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് കണ്ടെത്തിയാല്‍ സ്ഥാപന ഉടമ പിഴ കൊടുക്കേണ്ടിവരും .അന്‍പതിനായിരം ദിര്‍ഹം വരെയാണ് പിഴ ഈടാക്കുക.

അഗ്നിസുരക്ഷ സംവിധാനങ്ങളിലെ വീഴ്ച്ചയാണ് തീപിടുത്തതിന് കാരണം എങ്കില്‍ തീഅണക്കുന്നതിനുള്ള സിവില്‍ ഡിഫന്‍സിന്റെ ചിലവും കെട്ടിട ഉടമ വഹിക്കേണ്ടിവരും.തീഅണക്കുന്നതിനായി ചെലവഴിച്ച സമയം അഗ്നിസുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് ഈ തുക കണക്കാകുക.

2017-ലെ മിനിസ്റ്റീരിയല്‍ റെസല്യൂഷന്‍ 213-ന്റെ ഓഅടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പിലാക്കുന്നത്.ഈ നിയമം ഏതാനും നാളുകള്‍ക്ക് മുന്‍പ് നിലവില്‍ വിന്നിരുന്നു എങ്കിലും നടപ്പിലാക്കി തുടങ്ങിയിരുന്നില്ല എന്നും ഷാര്‍ജ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം തന്നെ സുരക്ഷിതമായ വ്യവസായ അന്തരീക്ഷം കാത്തുസൂക്ഷിക്കുന്നതിനുമാണ് പുതിയ നിമയം നടപ്പിലാക്കുന്നത് എന്നും സിവില്‍ ഡിഫന്‍സ് അറിയിച്ചു.കഴിഞ്ഞ ആഴ്ച്ച തീപിടുത്തം ഉണ്ടായ ഒരു സ്ഥാപനത്തിന് പുതിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിഴ ചുമത്തിയതായും ഷാര്‍ജ സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.പുതിയ നിയമം നടപ്പിലാക്കുന്നതിനൊപ്പം തന്നെ പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top