നഗ്ന മോഡലായി മാതൃത്വം ആഘോഷിച്ച് സെറീന വില്യംസ്

സെറീന

ടെന്നീസ് ലോകത്തെ അത്ഭുത വനിതയാണ് ലോക ടെന്നീസിന്റെ റാണി സെറീന വില്ല്യംസ്. ഗര്‍ഭിണിയായിരിക്കുമ്പോഴാണ് അവര്‍ 22-ാം ഗ്രാന്‍ഡ് സ്ലാം നേടിയത്. അത് ലോകം അറിഞ്ഞതും സെറീന പറഞ്ഞപ്പോഴാണ്.

ഇപ്പോളിതാ സെറീന വീണ്ടും മാധ്യമ ശ്രദ്ധ തന്നിലേക്ക് തിരിക്കുന്നു. പൂര്‍ണ ഗര്‍ഭാവസ്ഥലേക്ക് കടക്കുമ്പോഴും മാതൃത്വം ആഘോഷിക്കുകയാണ് അവര്‍. ഇപ്പോള്‍ ഒരു നഗ്ന ഫോട്ടോയ്ക്ക് മോഡലായി തന്റെ കുഞ്ഞിനെ വരവേല്‍ക്കുന്നത് തികച്ചും ആഘോഷപൂര്‍വമായിരിക്കും എന്നാണവര്‍ പ്രഖ്യാപിക്കുന്നത്.

വാനിറ്റി ഫെയര്‍ എന്ന മാസികയ്ക്കുവേണ്ടിയാണ് സെറീന നഗ്നയായത്. ഇതിനുമുമ്പും വാനിറ്റിഫെയര്‍ സെലിബ്രിറ്റികളായവരുടെ ഗര്‍ഭകാല ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ഞാന്‍ ദൈവത്തെ കണ്ടു, അവള്‍ കറുത്തതാണ്’ എന്ന് സെറീന വില്യംസിന്റെ ചിത്രം കണ്ട മാധ്യമപ്രവര്‍ത്തകനായ സില്‍വിയ ഒബെല്ല ട്വിറ്ററില്‍ കുറിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top