“എല്ലാ വില്ലന്മാരിലും ഒരു നായകനുണ്ട്, എല്ലാ നായകന്മാരിലും ഒരു വില്ലനും”, ‘വില്ലന്റെ’ സോംഗ് പ്രൊമോയ്ക്ക് മികച്ച പ്രതികരണം

വില്ലന്മാരുടെ വില്ലനും നായകന്മാരുടെ നായകനുമാകാന്‍ മോഹന്‍ലാലിന്റെ വില്ലന്‍ ജൂലൈ 21നുതന്നെ പുറത്തുവരും ചിത്രത്തിന്റെ മുന്നോടിയായി എത്തിയ സോംഗ് പ്രൊമോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോര്‍ മ്യൂസിക്‌സാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കിയിരിക്കുന്നത്.

ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരുങ്ങുന്നത് 8കെ റെസല്യൂഷനിലാണ്. മനോജ് പരമഹംസ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം സാങ്കേതിക തലത്തില്‍ ഏറെ മുന്‍പിലാണെന്നാണ് പിന്നിണി പ്രവര്‍ത്തകരുടെ അവകാശ വാദം. റെഡ് ക്യാമറയുടെ വെപ്പണ്‍ ശ്രേണിയിലുള്ള ഹീലിയം 8കെ എന്ന ക്യാമറയാണ് ചിത്രീകരണത്തിന് വേണ്ടി ഉപയോഗിക്കുക. ഇന്ത്യയില്‍ ആദ്യമായി പൂര്‍ണമായും 8കെയില്‍ ചിത്രീകരിക്കുന്ന സിനിമയാകും വില്ലന്‍.

മഞ്ജു വാര്യര്‍ നായികയാകുന്ന ചിത്രത്തില്‍ തമിഴ് താരങ്ങളായ വിശാലും, ഹന്‍സിക മോട്‌വാനിയും പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സ്‌റ്റൈലീഷ് ത്രില്ലര്‍ ആയ ചിത്രം വിഎഫ്എക്‌സിനു പ്രാധാന്യം നല്കുന്നുവെന്നും, വിഎഫ്എക്‌സിനു വേണ്ടി പ്രത്യേക സംവിധായകനും ചിത്രത്തില്‍ ഉണ്ടാവുമെന്നുമാണ് അണിയറയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍. പുലിമുരുകനില്‍ സംഘടനരംഗങ്ങള്‍ ഒരുക്കിയ പീറ്റര്‍ ഹെയ്‌നാണ് ചിത്രത്തിന്റെ ആക്ഷന്‍ കോറിയോഗ്രാഫര്‍.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top