കാല്‍മുട്ടിന് പരിക്കേറ്റ ശ്രീജേഷിന് അഞ്ചുമാസം വിശ്രമം; ഏഷ്യാകപ്പില്‍ കളിക്കാനാകില്ല

പി ആര്‍ ശ്രീജേഷ് ( ഫയല്‍ ചിത്രം )

ദില്ലി : കാല്‍മുട്ടിനു പരിക്കേറ്റ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷിന് അഞ്ചുമാസം കളിക്കാനാകില്ല. ഇന്ത്യന്‍ ഹോക്കി ഹൈ പെര്‍ഫോമന്‍സ് ഡയറക്ടര്‍ ഡേവിഡ് ജോണാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ മേയില്‍ സിംഗപ്പുരില്‍ നടന്ന സുല്‍ത്താന്‍ അസ്ലന്‍ഷാ കപ്പ് ടൂര്‍ണമെന്റിനിടയിലാണ് ശ്രീജേഷിന് പരിക്കേറ്റത്.

മുംബൈയില്‍ പത്ത് ദിവസം മുമ്പാണ് ശ്രീജേഷ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഇതോടെ ഈ വര്‍ഷം ഒക്ടോബറില്‍ ധാക്കയില്‍ നടക്കുന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റ് ശ്രീജേഷിന് നഷ്ടമാകും.

എന്നാല്‍ ഡിസംബറില്‍ ഭുവനേശ്വറില്‍ നടക്കുന്ന ഹോക്കി വേള്‍ഡ് ലീഗ് ഫൈനലിന് മുമ്പ് ശ്രീജേഷിന് കളിക്കളത്തില്‍ തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷയെന്ന് ഡേവിഡ് ജോണ്‍ പറഞ്ഞു. ശ്രീജേഷിന് പകരം വികാസ് ദാഹിയ, ആകാഷ് ചിറ്റ്‌ലിസ് എന്നി യുവതാരങ്ങളെ ഇന്ത്യ പരീക്ഷിക്കുമെന്നും ഡേവിഡ് ജോണ്‍ അറിയിച്ചു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top