വിപണിയെ ഞെട്ടിച്ച് എംഫോണ്‍; ഓരോ പഴയ സ്മാര്‍ട്ട്‌ഫോണിനും 5000രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍

എം ഫോണ്‍

ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ പുതു തരംഗമായ എംഫോണ്‍ കേരള വിപണിയില്‍ അത്ഭുത ഓഫറുമായി അമ്പരപ്പിക്കുന്നു. പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍ക്ക് വെല്ലുവിളിയാകുന്ന എക്‌സ്‌ചേഞ്ച് ഓഫറാണ് എംഫോണ്‍ ഇക്കുറി അവതരിപ്പിക്കുന്നത്. റംസാന്‍ പ്രമാണിച്ച് എംഫോണ്‍ വാങ്ങാന്‍ മലയാളികള്‍ക്ക് സുവര്‍ണാവസരമൊരുക്കുന്ന പ്രസ്തുത ഓഫര്‍ ജൂണ്‍ 23ന് ആരംഭിക്കുന്നു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ നികുതി പരിഷ്‌കാരം(ജി എസ് ടി) നിലവില്‍ വരുന്നതിനു മുമ്പ് ഉപഭോക്താക്കള്‍ക്ക് പരമാവധി സൗജന്യങ്ങള്‍ കിട്ടുന്ന രീതിയിലാണ് എംഫോണിന്റെ പുതിയ ഓഫര്‍. മറ്റു ബ്രാന്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് അവരുടെ പഴയ ഫോണുകള്‍ നല്‍കി എക്‌സ്‌ചേഞ്ച് ഓഫറിലൂടെ എംഫോണ്‍ സ്വന്തമാക്കാനുള്ള അവസരമാണ് എംഫോണ്‍ ഒരുക്കുന്നത്.കൂടാതെ ഓരോ പഴയ സ്മാര്‍ട്ട്‌ഫോണിനും കമ്പനി 5000രൂപ വരെ ഉപഭോക്താവിന് നല്‍കുന്നു. നിലവില്‍ പഴയ ഫോണുകള്‍ക്ക് റീടൈല്‍ ഷോപ്പുകള്‍ വഴി ലഭിക്കുന്ന വിലയ്ക്ക് പുറമേയാണ് ഈ ഓഫര്‍. കേരളത്തിലെ 1200ലധികം പ്രമുഖ മൊബൈല്‍ റീടൈല്‍ ഷോപ്പുകളുമായി സഹകരിച്ചാണ് എംഫോണ്‍ ഈ ഓഫര്‍ നല്‍കുന്നത്.

ഓഫര്‍ പ്രാബല്യത്തില്‍ വരുമ്പോള്‍ 40 മുതല്‍ 50 ശതമാനം വരെയുള്ള മലയാളി ഉപഭോക്താക്കള്‍ എംഫോണ്‍ ഉപയോഗിച്ചു തുടങ്ങുമെന്നാണ് കമ്പനി കണക്കുകൂട്ടുന്നത്. ഏറെ സവിശേഷതകളും മികച്ച സ്‌പെസിഫിക്കേഷനും സ്വന്തമായുള്ള എംഫോണ്‍ മോഡലുകള്‍ കേരളത്തില്‍ മാത്രമാണ് ഇത്രയും മികച്ച ഒരു ഓഫര്‍ നല്‍കുന്നത്.

നിലവില്‍ മൂന്നു എംഫോണ്‍ മോഡലുകളാണ് വിപണിയിലുള്ളത്. ഓരോ മോഡലുകള്‍ക്കും ഈ ഓഫര്‍ ബാധകമാണ്. മികച്ച സവിശേഷതകളുള്ള മോഡലുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കാനുള്ള അവസരമാണ് ഈ ഓഫറിലൂടെ എംഫോണ്‍ നല്‍കുന്നത്. ഇതാദ്യമായിട്ടാണ് ഒരു സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി ഇത്രയും വലിയ ഓഫര്‍ പ്രഖ്യാപിക്കുന്നത്.

ഇന്ത്യയില്‍ നിന്ന് ആദ്യമായി ഡെക്കാ കോര്‍ പ്രോസ്സസ്സര്‍ അവതരിപ്പിച്ച മോഡലാണ് എംഫോണ്‍8. വേഗതയുടെയും കൃത്യതയുടെയും കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ മോഡല്‍. 5.5 ഫുള്‍ എച്ച്ഡി ഐപിഎസ് എല്‍സിഡി ഡിസ്‌പ്ലേ 401 പിപിഐ ദൃശ്യ മിഴിവോടെ മറ്റുമോഡലുകളില്‍ നിന്നും മുന്നേറി നില്‍ക്കുന്നു. 2.3 ജിഗാഹെര്‍ട്‌സ് ഹെലിയോ എക്‌സ് 20 ചിപ്‌സെറ്റും എആര്‍എം മാലി ടി-880 ഗ്രാഫിക്‌സ് പ്രോസ്സസ്സറും സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 8ല്‍ 4ജിബി റാം, 64ജിബി സ്‌റ്റോറേജ് സൗകര്യവുമുണ്ട്. ഉപഭോക്താവിന് പ്രയോഗികമാകുന്ന 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജിനു പുറമേ 256ജിബി മൈക്രോ എസ് ഡി വഴി സ്‌റ്റോറേജ് കൂട്ടുവാന്‍ മൈക്രോ ഹൈബ്രിഡ് ഡ്യുവല്‍ സിം പോര്‍ട്ടാണ് എംഫോണ്‍ 8ല്‍ ഉപയോഗിച്ചിരിക്കുന്നത്. 21 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 8 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഈ മോഡലില്‍ ഉപയോഗിച്ചിരിക്കുന്നത്. ഓട്ടോ ഫോക്കസ്,എച്ച്ഡിആര്‍, പിഎപി ട്വിന്‍ ക്യാമറ ഇമേജിങ്, ഡ്യുവല്‍ ടോണ്‍ എല്‍ഇഡി ഫ്‌ളാഷ് എന്നിവ പിന്‍ക്യാമറയുടെ പ്രത്യേകതയാണ്. മുന്‍ക്യാമറയില്‍ മികച്ച സെല്‍ഫികള്‍ക്കുവേണ്ടി എല്‍ഇഡി ഫ്‌ളാഷ് നല്‍കിയിരിക്കുന്നു. 3000mAh ബാറ്ററിയുള്ള എംഫോണ്‍ 8ല്‍ വയര്‍ലെസ്സ് ചാര്‍ജിങ്ങ് സൗകര്യവുമുണ്ട്, ഈ വിലയ്ക്ക് എംഫോണ്‍8 മാത്രമാണ് ഈ ഫീച്ചര്‍ ലഭ്യമാക്കുന്നത്. 28999രൂപ വിപണി വിലയുള്ള എംഫോണ്‍8 പുതിയ ഓഫര്‍ വഴി അവിശ്വസനീയമായ വിലക്കുറവിലാണ് കമ്പനി ലഭ്യമാക്കുന്നത്.

സെല്‍ഫി പ്രേമികള്‍ക്ക് വേണ്ടിയാണ് എംഫോണ്‍ 7പ്ലസ് അവതരിപ്പിക്കുന്നത്. 5.5 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ 1.5 ജിഗാഹെര്‍ട്‌സ് ഒക്റ്റ കോര്‍ പ്രോസ്സസ്സര്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍ 7പ്ലസ് ബാറ്ററി ബാക്കപ്പ്, പെര്‍ഫോമന്‍സ് എന്നിവയ്ക്ക് മുന്‍തൂക്കം നല്‍കുന്ന സ്മാര്‍ട്ട്‌ഫോണാണ്. എആര്‍എം മാലി ടി-860 ഗ്രാഫിക് പ്രോസ്സസ്സര്‍ 4 ജിബി റാം, 64ജിബി സ്‌റ്റോറേജ്- 128 ജിബി മൈക്രോ എസ് ഡി വഴി സ്‌റ്റോറേജ് കൂട്ടുവാനുള്ള സൗകര്യം, 3000mAh ബാറ്ററിയും 16 മെഗാപിക്‌സല്‍ പിന്‍ക്യാമറയും 13 മെഗാപിക്‌സല്‍ മുന്‍ക്യാമറയില്‍ സെല്‍ഫി പ്രേമികള്‍ക്കുവേണ്ടി എല്‍ഇഡി ഫ്‌ളാഷ് എന്നിവ ഈ മോഡലില്‍ നല്‍കിയിരിക്കുന്നു. 24999 രൂപ വിലയുള്ള എംഫോണ്‍ 7പ്ലസ് എക്‌സ്‌ചേഞ്ച് ഓഫറില്‍ ഗണ്യമായ വിലക്കുറവിലാണ് ലഭിക്കുന്നത്.

5.5 ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേയില്‍ 1.3 ജിഗാഹെര്‍ട്‌സ് ഒക്റ്റകോര്‍ പ്രോസ്സസ്സറില്‍ സംയോജിപ്പിച്ചിരിക്കുന്ന എംഫോണ്‍6, 3ജിബി റാം, 32ജി ബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് മെമ്മറിയുള്ള മോഡല്‍, പെര്‍ഫോമന്‍സ് ബാറ്ററി ബാക്കപ്പ് എന്നിവയില്‍ മുന്നില്‍ നില്‍ക്കുന്നു. എല്‍ഇഡി ഫ്‌ളാഷോടു കൂടിയ 13 മെഗാ പിക്‌സല്‍ പിന്‍ക്യാമറയും 8 മെഗാപിക്‌സല്‍ മുന്‍ക്യാമറയും വളരെ ദൃശ്യമികവോടെ ചിത്രങ്ങള്‍ പകര്‍ത്തുന്നു. 3250mAh ബാറ്ററി ഏകദേശം ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്നു. 17999 രൂപ വിലമതിക്കുന്ന എംഫോണ്‍6 എക്‌സ്‌ചേഞ്ച് ഓഫറില്‍ ഇന്നേവരെ ഒരു കമ്പനിയും നല്‍കാത്ത വിലക്കുറവിലാണ് ലഭിക്കുന്നത്.

സാങ്കേതിക വിദ്യയിലും ഡിസൈനിങ് മികവിലും അന്താരാഷ്ട്ര നിര്‍മ്മാതാക്കളുടെ ഒപ്പം കിടപിടിക്കുന്ന എംഫോണ്‍ കൃത്യതയില്‍ മികവ് നല്‍കുവാന്‍ ഫിംഗര്‍പ്രിന്റ്, ഗ്രാവിറ്റി,
പ്രോക്‌സിമിറ്റി, ലൈറ്റ്, ഹാള്‍, ഗൈറോ മീറ്റര്‍, ബ്രീത് എല്‍ഇഡി സെന്‍സറുകള്‍ എല്ലാ മോഡലുകളിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. കൂടാതെ ജിപിഎസ് കൃത്യത കൂട്ടുവാന്‍ ഇ-കോമ്പസ് ഉപയോഗിച്ചിരിക്കുന്നു. മൈക്രോ ഹൈബ്രിഡ് ഡ്യുവല്‍ സിം പോര്‍ട്ടോടു കൂടിയ VoLTE ഡ്യുവല്‍ സിം മോഡലുകളാണ് എംഫോണ്‍ വിപണിയില്‍ ഇറക്കുന്നത്.

ജി എസ് ടി നിലവില്‍ വരുന്നതോടുകൂടി സ്മാര്‍ട്ട്‌ഫോണ്‍ എക്‌സ്‌ചേഞ്ച് വില്‍പ്പന പൂര്‍ണമായും നിര്‍ത്തലാക്കാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് എംഫോണ്‍ പുതിയ ഓഫര്‍ ഒരുക്കിയിരിക്കുന്നത്.

ദക്ഷിണേന്ത്യയിലെ ആദ്യ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ എംഫോണ്‍ മലയാളികളുടെ സ്വന്തം സ്മാര്‍ട്ട്‌ഫോണ്‍ എന്ന നിലയിലാണ് ഉപഭോക്താക്കള്‍ നോക്കിക്കാണുന്നത്. കമ്പനിയുടെ വിവിധ ഓഫീസുകളിലും ഫാക്ടറിയിലുമായി രണ്ടായിരത്തി അഞ്ഞൂറോളം ജീവനക്കരുള്ള എംഫോണ്‍, കേരളത്തില്‍ പുതിയതായി 3000 ജീവനക്കാരെക്കൂടി നിയമിച്ചത് നേരത്തെ വാര്‍ത്തയായിരുന്നു.

ഈ ദിവസം നിങ്ങള്‍ക്ക് എങ്ങനെ? സൗജന്യമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

DONT MISS
Top